Jump to content

താൾ:A Grammer of Malayalam 1863.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬


രണ്ടാം സ‍ർഗ്ഗം--അക്ഷരങ്ങളുടെ ഉത്ഭവങ്ങൾ

൨൫. കാരം ശബ്ദങ്ങളിലേക്കു എളുപ്പമുള്ളതും ശേഷം അക്ഷരങ്ങൾക്കു ഒക്കെയും ആധാരവും ആകുന്നു. ആകയാൽ അതു മിക്കഭാഷയിലും അക്ഷരമാലയിൽ മുൻപായിരിക്കുന്നു. അതുണ്ടാകുന്നതു വാ തുറന്നു തൊണ്ഡയിൽ കൂടെ ശ്വാസം വിടുക മാത്രം ചെയ്യുന്നതിനാൽ ആകുന്നു. മറ്റുള്ള ഹല്ലുകളോടുള്ളതിനേക്കാൾ കണ്ഠ്യവർഗ്ഗത്തോടും പ്രത്യേകം കാരത്തോടും അതിന്നു അധികം അടുപ്പമുണ്ടു.

൨൬ .എകാരം മുൻപിലത്തേപ്പോലെ ശ്വാസം വിടുന്നതിനാൽ ഉണ്ടാകുന്നു. എന്നാൽ നാക്കു കുറേ പരന്നു അണ്ണാക്കിനോടു സമീപിപ്പിക്കയും ചിറികൾ വീതിയിൽ പരത്തി തമ്മിൽത്തമ്മിൽ കുറേ അടുപ്പിക്കയും ചെയ്തിരിക്കണം.

൨൭. ഇകാരം പുറപ്പെടുന്നതു എകാരം പോലെ തന്നേ. എന്നാൽ നാക്കിന്റെ നടുവ് മുൻപിലത്തതിലും അധികം പരത്തി അണ്ണാക്കിനോടു അടുപ്പിക്കയും ചിറികളേ അധികമായിട്ടു പരത്തി തമ്മിൽതമ്മിൽ സമീപിപ്പിക്കയും ചെയ്തരിക്കണം. എ, ഇ എന്നിവ തമ്മിൽ അടുത്ത സംബന്ധമുള്ളതും അവെക്കും താലവ്യങ്ങൾക്കും പ്രത്യേകമായിട്ടു യകാരത്തിന്നും തമ്മിൽ ചേർച്ചയുള്ളതും ആകുന്നു.

൨൮. കാരം കാരം പോലെ ഉണ്ടാകുന്നു. എന്നാൽ നാക്കു അസാരം ഉള്ളിലോട്ടു വലിച്ചു കീഴ്ത്താടിയോടു സമീപിച്ചു വെക്കയും ദ്വാരം അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rakeshnamboo എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/41&oldid=155224" എന്ന താളിൽനിന്ന് ശേഖരിച്ചത്