താൾ:A Grammer of Malayalam 1863.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ ൨

ക്കുന്നു. അച്ചോടുകൂടാതുള്ള ഹല്ലുകൾക്ക് അദ്ധാക്ഷരങ്ങൾ എന്നും നാമമായിരിക്കുന്നു. ണ, ന'മ, ര, ല, ള, ഹ' എന്നവ അദ്ധാക്ഷരങ്ങളായിട്ടു വരുമ്പോൾ അവ ക്രമത്തിന്നു ൺ,ൻ, ഠ, ർ, ൽ, ൾ, ഃ എന്നവയായിട്ടു രൂപംമാറുന്നു. ഇവെക്കു അന്ത്യരൂപങ്ങൾ എന്ന പേരുമായിരിക്കുന്നു.

൧൯. മലയാഴ്മയിൽ അദ്ധാച്ചു എന്നു പേരായിട്ടു ഒരു ശബ്ദം ഉണ്ടു. അതു കാരത്തിന്നും കാരത്തിന്നും മദ്ധ്യെ ഒരു ശബ്ദമാകുന്നു. അതു മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്കകൊണ്ടു അതിനു വിശേ ഷാൽ എഴുത്തില്ലാതെയുംമൊഴികളുടെ അന്ത്യത്തിൽ വരുന്നതാക കൊ ണ്ടു അപ്പോൾ ചിലരാൽ കാരത്തെക്കൊണ്ടും ചിലരാൽ കാരത്തെകൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ംരം ശബ്ദത്തെ പ്രത്യേകം അടയാളപ്പെടുത്തുവാൻ ഉള്ളതാകുന്നു എങ്കിലും ആയതു അച്ചടിയിൽ സാധിക്കുന്നതിനുപ്രയാസമാകയാൽ ംരം പുസ്തകത്തിൽ തമിഴു രീതി പ്രകാരം കാരാന്തം കൊണ്ടു കുറിക്ക പ്പട്ടിരിക്കുന്നു. ദൃ--ന്തം 'കാട'[ഒരു വക പക്ഷി]'കാടു' [വനം]. അച്ചോടു സംബന്ധി ക്കാതെ മൊഴികളുടെ അന്ത്യത്തിൽ വരുന്ന ഹല്ലുകൾക്കു അദ്ധാച്ചുചേരും. അല്ലാഞ്ഞാൽ അവയുടെ ശബ്ദം കേൾക്കപ്പെടുന്നതല്ല. ണ, ന, മ, ര,'ല, ള, ഹ' എന്നവ ചിലപ്പോൾ അദ്ധാ ച്ചോടു കൂടാതെ അന്ത്യരൂപങ്ങളായും വരും. എന്തെന്നാൽ അവ അച്ചിന്റെ സഹായം കൂടാതെഅല്പമായിട്ടു ശബ്ദിക്കാകുന്ന സാദ്ധ=സ്വര

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Satheesan.vn എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/37&oldid=155220" എന്ന താളിൽനിന്ന് ശേഖരിച്ചത്