താൾ:A Grammer of Malayalam 1863.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഐ,ഔ, എന്നവ ദിത്വസ്വരങ്ങൾ ആകയാൽ മുറപ്രകാരമുള്ള സ്ഥലത്തു അവയെക്കുറിച്ചു പറയും. എകാരത്തിന്റെയും ഒകാരത്തിന്റെയും ദീൎഘസ്വരങ്ങളെ വെവ്വേറെ അക്ഷരങ്ങളെക്കൊണ്ടു സാധിച്ചിരിക്കുന്നതു, അക്ഷരമാലയുടെ വൃത്തിക്കായിട്ടാകുന്നു.അല്ലാഞ്ഞാൽ അർത്ഥം കൊണ്ടും ശബ്ദം കൊണ്ടും വെവ്വേറായിരിക്കുന്ന മൊഴികൾ ഒന്നായിത്തോന്നുന്നതിന്നു ഇടവരും: ദൃഷ്ടാന്തം: ലോഹാദിയിൽ ഒന്നായിരിക്കുന്ന ചെമ്പു എന്നതും മൂലങ്ങളിൽ ഒന്നായിരിക്കുന്ന ചേമ്പു എന്നതും തമ്മിലും പാത്രമെന്ന അൎത്ഥമാകുന്ന കൊട്ട എന്നതും മതിലുള്ള പട്ടണമെന്ന അൎത്ഥ്ം വരുന്ന കോട്ട എന്നതും തമ്മിലും മറ്റും ഭേദമില്ലാതിരിക്കും. കാരവും കാരവും കാരത്തിനും കാരത്തിനും മുൻപിൽ വെക്കപ്പെട്ടിരിക്കുന്നതു, അക്ഷരങ്ങൾക്കു ആധാരമയിരിക്കുന്ന കാരത്തോടു അവെക്കു ഇവയിലും അടുപ്പമുള്ളതിനാൽ ആകുന്നു. സംസ്കൃതമൊഴികെ മറ്റ അനേകം ഭഷകളിൽ അവതന്നേ മുൻപായിരിക്കുന്നു. സംസ്കൃതത്തിൽ അവ പുറകായിപ്പോയതു ആ ഭാഷയിൽ അവ ദിത്വസ്വരങ്ങളായി വിചാരിക്കപ്പട്ടിരിക്കയൽ ആകുന്നു. ഹല്ലുകളിൽ ഭേദം വരുത്തിയിരിക്കുന്നതു ക്ഷകാരത്തെ കളഞ്ഞതും ഴ,റ, റ്റ, നം എന്നവയെ ചേൎത്തതുമാകുന്നു. ക്ഷകാരം കൂട്ടക്ഷരമാകയാൽ അതിനെ മൂലാക്ഷരങ്ങലുടെ കൂട്ടത്തിൽനിന്നു തള്ളിയിരിക്കുന്നു. മറ്റവ നാലും സംസ്കൃതത്തിലില്ല, എങ്കിലും മലയാഴ്മയിൽ അധികം വരുന്നതാകകൊചേർ ത്തിരിക്കുന്നു.അവയിൽ 'നം'കാരമേ നടപ്പില്ലാതുള്ളു.അതിന്റെ ശബ്ദം വേണ്ടുന്നിടത്തുകാരം കൊണ്ടു കഴിക്കുന്നു.എന്നാൽ അതിൽ നിന്നു ചില പിണക്കത്തിന്നിട ഉണ്ടു.ദൃ-ന്തം-എന്നാൽ(ഞാൻ മൂലമായി)എന്നാൽ(അങ്ങനെ എങ്കിൽ) ൧൫ അക്ഷരങ്ങളുടെ പേരു പറയുന്നതിൽ കാരംഎന്നതു ചേർത്തു പറക നടപ്പാകുന്നു.ദൃ-ന്തം-അകാരം,ആകാരം,പകാരം,മീകാരം ,കകാരം,തുടങ്ങി മകാരം വരെയുള്ള ഹല്ലുകൾക്കു പർഗ്ഗ്യങ്ങൾ എന്നും ശേഷമുള്ളവെക്കു അപർഗ്ഗ്യങ്ങൾ എന്നും പേരു വീണിരിക്കുന്നു.പിന്നയും പർഗ്ഗ്യങ്ങളിൽ മേൽ കീഴായിട്ടു ഒന്നാം പന്തിയിൽ നിൽക്കുന്ന ക,ചട,ത,പ എന്നവക്കു ഖരങ്ങൾ എന്നും മൂന്നാം പന്തിയാം ഗ,ജ,ഡ,ദ,ബ എന്നവെക്കു മൃദുക്കൾ എ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Arunviswanathan91 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/33&oldid=155216" എന്ന താളിൽനിന്ന് ശേഖരിച്ചത്