താൾ:A Grammer of Malayalam 1863.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഴ്മയിൽ വരാത്തതും അതിൽ ഇല്ലാത്ത ചിലയക്ഷരങ്ങൾ ംരം ഭാഷെക്കു വേണ്ടിയിരിക്കുന്നതും ആകുന്നു. ആകയാൽ പത്തച്ചും മുപ്പത്തെട്ടു ഹല്ലും ആക ൪൮ അക്ഷരങ്ങളായിട്ടു ംരം താഴെ എഴുതുന്ന അക്ഷരമാലയിൽ തള്ളുവാനുള്ളയക്ഷരങ്ങളെത്തള്ളിയും കൂട്ടുവാനുള്ളവയെ കൂട്ടിയുമിരിക്കുന്നു.

       അച്ചുകൾ

ഹ്രസ്വസ്വരങ്ങൾ അ എ ഇ ഒ ഉ ദീൎഘസ്വരങ്ങൾ ആ ഏ ംരം ഓ ഊ

        ഹല്ലുകൾ

കണ്ഠ്യങ്ങൾ ക ഖ ഗ ഘ ങ താലവ്യങ്ങൾ ച ഛ ജ ഝ ഞ മൂദ്ധന്യങ്ങൾ ട ഠ ഡ ഢ ണ ദന്ത്യങ്ങൾ ‌‌ ത ഥ ദ ധ ന ഓഷ്ഠ്യങ്ങൾ പ ഫ ബ ഭ മ സാൎദ്ധസ്വരങ്ങൾ യ ‌‌‌‌ ര ‌‌‌‌‌ ല വ ഊഷ്മാക്കൾ ശ ഷ സ ഹ അന്തസ്ഥകൾ ള ഴ റ ററ ന

ജ്ഞാപനം. അച്ചുകളിൽ ഋ,ൠ, ഌ, ൡ, ഐ, ഔ, അം, അഃ എന്നവയെത്തള്ളിയിരിക്കുന്നതു, മുറയ്ക്കുപറയുംപോൾ അവ അച്ചുകൾ അല്ലായ്കകൊണ്ടാകുന്നു. ഋ ൠ ഌ ൡ എന്ന വ,ര,ല എന്നവയുടെ വികാരങ്ങൾ ആകുന്നു. അവയിൽ ൠ ഌ ൡ എന്നവ മലയാഴ്മയിൽ തീരെ വരുന്നില്ല. സംസ്കൃതത്തിലും അപൂൎവ്വം ആകുന്നു. ഋ എന്നതു വരുന്നതാകയാൽ അതിനെക്കുറിച്ചു പിന്നാലേ കാണും. അം അഃ എന്നവ അകാരത്തോടു മകാരവും ഹകാരവും ചേരുന്നതിനാൽ ഉണ്ടാകുന്നതാകുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/32&oldid=155215" എന്ന താളിൽനിന്ന് ശേഖരിച്ചത്