തൊണ്ഡ അധികം അടഞ്ഞിരിക്കുന്നതുകൊള്ളാം. ആകയാൽ അത്രേ ഉച്ചസ്വരം നടപ്പായിട്ടു പതിഞ്ഞതായി വരുന്നതും മന്ദശബ്ദം ഉറച്ചതായി തീരുന്നതും എന്നു അറിഞ്ഞുകൊള്ളാം. പ്രായം ചെന്ന പുരുഷന്മാൎക്കു തൊണ്ഡ തുറപ്പുള്ളതാകയാൽ ഉറക്കെശ്ശബ്ദിക്കാം. തൊണ്ഡ ചെറുതായിരിക്കുന്ന സ്ത്രീകളെപ്പോലെയും പൈതങ്ങളെപ്പോലെയും ഉച്ചത്തിൽ പാടുവാൻ അവൎക്കു കഴിയില്ല. തൊണ്ഡ വീണയുടെ കമ്പിപോലെയാണെന്നു വിചാരിച്ചാൽ, കമ്പിക്കു വണ്ണം ഏറിയിരുന്നാൽ ഉറച്ച സ്വരവും, മുറുക്കം ഉണ്ടാകുമ്പോൾ ഉച്ചവും വരുന്നു. കമ്പിക്കു വണ്ണവും മുറുക്കവും രണ്ടും ഉണ്ടായിരുന്നാൽ ഒച്ചയും ഉച്ചവും കൂടെ ഒരുപോലെ സാധിക്കും.
൧൧. ശബ്ദം രുതശബ്ദമെന്നും ഗദശബ്ദമെന്നും ഇങ്ങനെ രണ്ടു വകയായിരിക്കുന്നു. പക്ഷികൾ മുതലായവയുടെ ശബ്ദം രുതശബ്ദമാകുന്നു. അതിന്നു ഒച്ചയും പതുക്കവും ഉച്ചവും മന്ദവും ഹ്രസ്വവും ദീൎഘവും എന്നുള്ള വ്യത്യാസങ്ങൾ അല്ലാതെ ഖരം, മൃദു, അനുനാസികം എന്നും കണ്ഠ്യം, താലവ്യം, മൂൎദ്ധന്യം എന്നും ഇങ്ങനെയുള്ള തരഭേദങ്ങൾ ഇല്ല. ആകയാൽ രാവണൻ പക്ഷി ചിലക്കുന്നതു "ശിരസ്സ് എപ്പോൾ പോയി, അച്ഛൻ കൊമ്പത്തു, അമ്മ വരമ്പത്തു" എന്നിങ്ങനെ കേൾവിക്കാരന്റെ മനോഭാവപ്രകാരം ഒക്കുന്നതുപോലെ ഇപ്രകാരമുള്ള ശബ്ദത്തിനു പ്രാസം അല്ലാതെ ഗദശബ്ദ ലക്ഷണമാകുന്ന വ്യക്തതയില്ല. എന്നാൽ വ്യക്തതയുള്ള ശബ്ദം മാത്രം മൊഴിക്കുകെള്ളുന്നതാകയാൽ രുതശബ്ദങ്ങൾക്കു അക്ഷരങ്ങൾ ആകുവാൻ കഴിയുന്നതല്ല. ഗദശബ്ദങ്ങൾ തന്നെയും എല്ലാം അക്ഷരങ്ങളായി എണ്ണപ്പെടുന്നില്ല. മനുഷ്യൎക്കു പല തരത്തിൽ വ്യക്തമായിട്ടു ശബ്ദിപ്പാൻ കഴിയുന്നതാകകൊണ്ടു, അങ്ങനെ ഉള്ള ശബ്ദങ്ങൾ ഒക്കയും അക്ഷരങ്ങളായിട്ടു പ്രമാണിക്കപ്പെട്ടാൽ അക്ഷരങ്ങളുടെ സംഖ്യ അനവധിയായി തീരും. ആകയാൽ മൊഴിയിൽ വരുന്ന ഗദശബ്ദങ്ങൾ മാത്രമേ അക്ഷരങ്ങളായി വിചാരിക്കപ്പെടുന്നുള്ളു. ശബ്ദം രുതം വിട്ടു ഗദമായിത്തീരുന്നതു ശ്വാസനാഡികൾ കൊണ്ടെങ്കിലും കുരൽവള്ളികൊണ്ടെങ്കിലും അല്ല, തൊണ്ഡയിലും അണ്ണാക്കിലും പല്ലുകളിലും മോണമേലും നാക്കു തടയുന്നതിനാലും ചിറികൾ തമ്മിൽ കൂടുന്നതിനാലും ആകുന്നു. എന്തെന്നാൽ ശബ്ദം ശ്വാസനാഡികളും കുരൽ വള്ളിയും കടന്നു കഴിഞ്ഞതിന്റെ ശേഷമേ ഗദോച്ചാരം തുടങ്ങുന്നുള്ളു.
൧൨. അക്ഷരങ്ങൾ അച്ചെന്നും ഹല്ലെന്നും രണ്ടു വകയായിരിക്കുന്നു. താനേ മുഴുവനും ശബ്ദിക്കാകുന്നിതിന്നു അച്ചെന്നും സ്വരമെന്നും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |