താൾ:A Grammer of Malayalam 1863.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ ദങ്ങളെയും ശബ്ദവ്യത്യാസങ്ങളേയും മറ്റും അവെക്കുള്ള ചില വിശേഷങ്ങളെയും കുറിച്ചു പറയുന്നതാകുന്നു.

ഒന്നാം സൎഗ്ഗം--അക്ഷരങ്ങളുടെ തരഭേദങ്ങൾ

൮. ഗദമായും വാക്കിന്നു മുതലായുമിരിക്കുന്ന ശബ്ദത്തിന്നും അതിൻറെ അടയാളത്തിന്നും അക്ഷരമെന്നു പേരായിരിക്കുന്നു.

൯. മനുഷ്യശബ്ദം ശ്വാസനാഡികളിൽനിന്നു പുറപ്പെടുന്ന വായുവാകുന്നു. ആയതു കുരൽവള്ളിയിൽ കൂടെ കടക്കുമ്പോൾ ഉണ്ടാകുന്ന ഇളക്കങ്ങൾകൊണ്ടു കേൾക്ക+-പ്പെടത്തക്കതായി തീരുന്നു. കുരൽവള്ളിയുടെ മേൽഭാഗത്തു തൊണ്ഡ എന്നു പേരായിട്ടു ശബ്ദം കടക്കുന്നതിനു ഒരു ദ്വാരം ഉള്ളതു ചൊവ്വളവിൽ മൂന്നിട്ടു രണ്ടു പങ്കുനെല്ലിടയിൽ അധികമില്ലാതെ തുലോം ഇടുക്കമായിരിക്കയാൽ ശബ്ദം അതിൽ കൂടെ നല്ല ചുറുക്കായിട്ടു കടന്നു വരുന്നു. ഇങ്ങനെയുണ്ടാകുന്ന ശബ്ദം വായിക്കകത്തും മൂക്കിനകത്തും ഉള്ള പൊള്ള സ്ഥലങ്ങളിൽ തട്ടിമുഴക്കമുണ്ടായിട്ടു ബലപ്പെടുകയും തെളിവാക്കപ്പെടുകയും ചെയ്യുന്നു. മുഴക്കമുണ്ടാകുന്നതിന്നും ഈ ഭാഗങ്ങൾ കൊള്ളുന്നപ്രകാരത്തിൽ ശബ്ദം ഇൻപമുള്ളതായി തീരുന്നു.

൧൦. ശബ്ദത്തിന്നു ഒച്ചയെന്നും ഉച്ചമെന്നും രണ്ടുതരം വ്യത്യാസങ്ങൾ ഉണ്ടു. ഒച്ച, തൊണ്ഡയിൽ കൂടെ കടക്കുന്ന വായുവിൻറെ അളവിൽനിന്നു ഉണ്ടാകുന്നു. തൊണ്ഡയിൽ കൂടെ കുറെ വായു മാത്രമേ കടന്നുവരുന്നുള്ളു എങ്കിൽ പതിഞ്ഞ സ്വരമായി അരികത്തു മാത്രം കേൾക്കപ്പെടുന്നു. അധികം കേൾക്കുംപോൾ ഉറച്ച സ്വരമായി ദൂരത്തിലും കേൾപ്പാറാകുന്നു. എന്നാൽ വായു അധികമായിട്ടും അല്പമായിട്ടും കടക്കുന്നതു തൊണ്ഡയുടെ തുറപ്പുപോലെ ആകുന്നു. ആകയാൽ ഒച്ച അധികമായ ശബ്ദത്തിനു തൊണ്ഡ തുറന്നിരിക്കുന്നു എന്നും കുറഞ്ഞിരിക്കുന്നതിനു തൊണ്ഡ അടച്ചിരിക്കുന്നു എന്നും പറയുന്നു. പിന്നെയും ശബ്ദം വേഗത്തോടു തൊണ്ഡയിൽ കൂടെ കടന്നുവരുമ്പോൾ ഉച്ചം എന്നും കിളിസ്വരം എന്നും വേഗം കുറഞ്ഞു തൊണ്ഡയിൽ കൂടെ വരുമ്പോൾ മന്ദമെന്നും കാളസ്വരമെന്നും ചൊല്ലും. വേഗം അധികമാകുന്നതിന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rakeshnamboo എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/29&oldid=155211" എന്ന താളിൽനിന്ന് ശേഖരിച്ചത്