൨൦൭
== 'വ്യാകരണ പദങ്ങൾ' == === GRAMMATICAL TERMS. ===
അകൎത്തൃ വചനം, Impersonal Verb, കൎത്താവു ആന്തരമായിരിക്കുന്ന വചനം. [ ലക്കം ൩൧൮. ]
അകൎമ്മകം, Intransitive, കൎമ്മമില്ലാത്ത ക്രിയ. [൩൨൦.] അക്ഷരം, Letter, വാക്കിന്റെ മുതല്ക്കാരണം. [൮.] അക്ഷരലക്ഷണം, Orthography, വ്യാകരണത്തിൽ ഒന്നാംകാണ്ഡം. [൬.] അച്ചു, സ്വരം, Vowel, താനേ മുഴുവനും ശബ്ദിക്കാകുന്നയക്ഷരം. [൬.] അജന്തം, Ending in a Vowel, അച്ചിൽ അവസാനിക്കുന്നതു. അജാദി, Beginning with a Vowel, അച്ചിൽത്തുടങ്ങുന്നതു. അതിഖരം, Aspirated sharp: ഖ ഛ ഠ ഥ ഫ എന്നവ [൧൫.] അനാക്ഷരം, Misspelling, “അക്ഷരം” പിണക്കി എഴുതുക. അനുകാരം, അനുരൂപം, Onomatopoeia, വസ്തുക്കളുടെ ശബ്ദത്തിനൊപ്പിച്ചുണ്ടാകുന്ന പദം: ദൃഷ്ടാന്തം; ‘ഗുളുഗുളുക, കുടുങ്ങുക, കാക്ക.’ [൯൪.] അനുനാസികം, Nasal, ങ ഞ ണ ന മ ന° എന്നയക്ഷരങ്ങൾ. [൧൫.] അനുബന്ധം, Conjoind, [൪൫൨.] അനുസ്വരം, The final form of മ or any other Nasal,മകാരത്തിന്റെയും മറ്റ അനുനാസികങ്ങളുടെയും അന്ത്യരൂപം. [൪൮.] അന്തസ്ഥ, Liquid, ള ഴ റ ന° എന്നവയിൽ ഒന്നു. [൧൪.] അന്വയം, Syntex, മൊഴികൾ തമ്മിലുള്ള ചേൎച്ച. അൎദ്ധാക്ഷരം, Asyllalic letter, അച്ചിനോടു കൂടാതുള്ള ഹല്ലു. [൧൮.]
s 2
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |