പുല്ലിംഗത്തിൽ ഏകസംഖ്യയിൽ തൃതീയവിഭക്തി. 'പിതാവ് ' എന്നതിനു പകരം നിൽക്കുന്നതു. 'പറെയും' എന്ന വചനം അതിന്നു ആധാരം.
- 'പിതാവേ', 'പിതാവു' എന്നതിന്റെ സംബോധന.
- 'ഞാൻ', പുരുഷാൎത്ഥസൎവ്വനാമം, പ്രഥമ. 'ചെയ്തിരിക്കുന്നു' എന്ന ക്രിയാവചനത്തിന്റെ കൎത്താവു.
'സ്വൎഗ്ഗത്തിന്നു', സ്വരൂപം 'സ്വൎഗ്ഗം' വൎഗ്ഗനാമം നിൎല്ലിംഗം, ഏക സംഖ്യയിൽ ചതുൎത്ഥി. 'നേരേ' എന്നതു ആധാരം.
'നേരേ', 'നേർ' എന്ന നാമത്തോടു ഏ എന്നതു ചേൎന്നുണ്ടാകുന്ന അവ്യയം.
'ഉം', സമബന്ധ മൂലാവ്യയം, 'നേരേ' എന്നതിന്റെ 'മുൻപാക' എന്നതിനോടു സംബന്ധിക്കുന്നതു.
'മുൻപാക', 'മുൻപു' എന്നതിനോടു 'ആക' എന്ന ആന്തം കൂടിയുണ്ടാകുന്ന അവ്യയം.
'ഉം', 'മുൻപാക' എന്നതിനെ 'നേരേ' എന്നതിനോടു കൂട്ടിച്ചേൎക്കുന്നതു.
'പാപം', ഗുണനാമം, നിൎല്ലിംഗം, ഏകസംഖ്യയിൽ ആന്തര ദ്വിതീയ. 'ചെയ്തിരിക്കുന്നു' എന്ന സകൎമ്മക ക്രിയയുടെ കൎമ്മം.
'ചെയ്തിരിക്കുന്നു', 'ചെയ്തു' എന്ന സ്വയഭാവവന്തത്തോടു 'ഇരിക്കുന്നു' എന്ന ഭാവവചനം കൂടിയുണ്ടാകുന്നതു. 'ഇരിക്കുന്നു' എന്നതു 'ഇരിക്ക' എന്നതിന്റെ സ്വയഭാവത്തിൽ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ വൎത്തമാന കാലം. 'ഞാൻ' എന്നതിന്റെ ക്രിയ.
'ഇനി', 'തദ്ധിതാവ്യയം'. "അല്ല" എന്നതു അതിന്നു ആധാരം. 'നിന്റെ' 'നീ' എന്ന പുരുഷാൎത്ഥത്തിന്റെ ഷഷ്ഠി. ത്രിലിംഗത്തിൽ ഏകസംഖ്യ. 'പിതാവു' എന്നതിന്നു പകരം. 'പുത്രൻ' എന്നതു ആധാരം.
'പുത്രൻ', വൎഗ്ഗനാമപുല്ലിംഗം, ഏകസംഖ്യ, പ്രഥമ വിഭക്തി. 'ആകുന്നു' എന്ന ആന്തര വചനത്തിന്റെ കൎത്താവു.
'എന്നു' 'ഏങ്കുക' എന്ന വചനത്തിന്റെ വന്തം. ആധാരം 'ചൊല്ലപ്പെടുവാൻ' എന്നതു.
'ചൊല്ലപ്പെടുവാൻ', 'ചൊല്ല' എന്ന ആന്തത്തോടു 'പടുക' എന്നതു കൂടിയുണ്ടാകുന്ന കൎമ്മണി ക്രിയയുടെ സ്വയഭാവാനന്തം. ആധാരം 'അല്ല' എന്നതു തന്നേ.(൩.൨.൫.)
'യോഗ്യൻ', ഗുണിനാമം. പുല്ലിംഗത്തിൽ ഏക സംഖ്യയിൽ പ്രഥമം. രണ്ടു പ്രഥമ വേണ്ടുന്ന 'അല്ല' എന്ന വചനത്തിന്റെ ആധേയം. [൧൭൯.]
'അല്ല', ശുദ്ധ വചനത്തിന്റെ പ്രതിഭാവത്തിൽ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ വൎത്തമാന കാലം. 'ഞാൻ' എന്നതിനോടു അന്വയം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |