താൾ:A Grammer of Malayalam 1863.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦൩

പിന്നാലേ നിമിത്ത കാരണത്തെക്കാണിക്കുന്നതാകുന്നു: ദൃ-ന്തം; ഇനിക്കു വേണ്ടി ഒരു വാക്കുപറക.

വേണ്ടു. 'വേണ്ടുക' എന്നതിന്റെ ആശകരൂപങ്ങളിൽ താൻ എന്നതിനോടു ചേരുന്നതു: ദൃ-ന്തം; 'ഞാൻ എന്തുവേണ്ടു. ഞങ്ങൾ ആരേക്കാണേണ്ടു' വേണ്ടു എന്നതിന്റെ തമിഴുരൂപമാകുന്ന 'വേണ്ടും' എന്നതു 'മാത്രം' എന്നുള്ളൎത്ഥത്തിൽ നടപ്പുണ്ടു, ദൃ-ന്തം; അവൻ വേണ്ടും പോയില്ല.

വീണ്ടു, വീണ്ടും. 'വീളുക' [തിരിക വാങ്ങുക] എന്നതിന്റെ വന്തം, തിരിച്ചു രണ്ടാവതും എന്നൎത്ഥം: ദൃ-ന്തം; വീണ്ടുകെൾക്കെണ്ടാ; നീ വീണ്ടും പാപം ചെയ്യരുതു.

വൃഥാ, സംസ്കൃതഅവ്യയം: വചനാധേയമായിട്ടും നാമാധേയമായിട്ടും നടക്കുന്നു. വെറുതേ എന്നൎത്ഥം: ദൃ-ന്തം; വൃഥാ പറയുന്നു, വൃഥാ വാക്കു.

ശരിയേ, 'ശരി' എന്നതിന്റെ ആധേയരൂപം. ദൃ-ന്തം; ശരിയേ കൊടു.

ശരിവര, 'ശരി' 'വര' എന്നവയുടെ സമാസം: ദൃ-ന്തം; 'ശരിവരത്തീൎന്നു.'

ശേഷം, ആന്തരസപ്തമി. ആധേയം ഷഷ്ഠിയും നാമാധേയവും ആകും: ദൃ-ന്തം; 'രാജാവിന്റെ മരണത്തിന്റെ ശേഷം, ഞാൻ വന്ന ശേഷം, ഞാൻ വന്നതിന്റെ ശേഷം.'

സദാ, സംസ്കൃതഅവ്യയം. എല്ലാ സമയത്തും എന്നൎത്ഥം. നാമാധേയമായിട്ടു 'പോൾ, നേരം' എന്നിങ്ങനെയുള്ളവയോടും ചേരും: ദൃ-ന്തം; സദാ പറയരുതു, സദാ നേരത്തും, സദായ്പോഴും.

സാക്ഷാൽ [യഥാൎത്ഥം] സംസ്കൃതഅവ്യയം: ദൃ-ന്തം; അവൻ എന്നെ സാക്ഷാൽ സ്നേഹിക്കുന്നു, നാമാധേയമായിട്ടും നടക്കുന്നു: ദൃ-ന്തം; 'സാക്ഷാൽ ദൈവം സൎവ്വശക്തനാകുന്നു.'

പദഭഞ്ജനം

"എങ്കിലോ പണ്ടു മഹാ സിംഹവും വൃഷഭനും തങ്ങളിൽ ചേൎന്നു മഹാസ്നേഹമായ്മേവുംകാലം ഏഷണിക്കാരൻ ഒരു ജംബുകൻ ചെന്നു കൂടി ദൂഷണം പറെഞ്ഞവർ തങ്ങളിൽ ഭേദിപ്പിച്ചു."

'എങ്കിലോ' 'എങ്കുക' എന്നതിന്റെ ലന്തമാകുന്ന 'എങ്കിൽ' എ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/228&oldid=155182" എന്ന താളിൽനിന്ന് ശേഖരിച്ചത്