നിറത്തിലോ ശീലത്തിലോ ഏതിലെങ്കിലും ഒന്നിൽ ശരിയായിട്ടു ഒത്തിരുന്നാൽ പറയാം.
പൊൾ, 'പൊഴുതു' [നേരം] എന്നതിന്റെ ചുരുക്കം, ആന്തരസപ്തമി, ആധേയം അ, ഇ, എ എന്നയക്ഷരങ്ങളും നാമാധേയങ്ങളും ആകും; ദൃ-ന്തം; 'അപ്പോൾ, ഇപ്പോൾ, എപ്പോൾ, എപ്പോഴും; വന്നപ്പോൾ വരുമ്പോൾ ഇന്നപ്പോൾ.'
പുറേ, 'പുറമേ' എന്നതിന്റെ ചുരുക്കം; ദൃ-ന്തം; 'അപ്പുറേ, ഇപ്പുറേ, എപ്പുറേ, അങ്ങേപ്പുറേ, ഇങ്ങേപ്പുറേ.
പുറകേ, 'പുറകു' എന്നതിന്റെ ആധേയരൂപം.
പ്രകാരം, ആന്തരസപ്തമി; ദൃ-ന്തം; 'അപ്രകാരം; ഇപ്രകാരം, ഇന്നപ്രകാരം; പറഞ്ഞപ്രകാരം.'
പ്രതി, സംസ്കൃത അവ്യയം; ആധേയം ദ്വതീയയിൽ ആകും; സാദ്ധ്യത്തെക്കാണിക്കയും ചെയ്യും; ദൃ-ന്തം; 'എന്നെപ്രതി മരിച്ചവൻ', ചില നാമങ്ങളുടെ പിന്നാലേ 'തോറും' എന്നതിന്നു പകരം വരും: ദൃ-ന്തം; 'ദിനംപ്രതി, ദിവസംപ്രതി, ആളാംപ്രതി.'
മദ്ധ്യേ, 'മദ്ധ്യം' എന്നതിന്റെ സംസ്കൃതസപ്തമി 'നടുവേ' എന്നൎത്ഥം.
മറ്റു, മറുക എന്ന പഴയ വചനത്തിന്റെ വന്തം.
മാത്രം, 'ആക' എന്നതു ആന്തരമായിരിക്കുന്ന പ്രഥമ; ദൃ-ന്തം; 'അവൻ മാത്രം വന്ന; വരിക മാത്രം ചെയ്തു; ഞാൻ മാത്രമേ അവജയപ്പടു.'
മേൽ, ആന്തരസപ്തമി. ആധേയം ഷഷ്ഠിയിലും ചതുൎത്ഥിയിലും ആകും; ദൃ-ന്തം; 'അവന്റെ മേൽ ഒരു കല്ലു വീണു; 'പുരെക്കു മേൽ വെള്ളം വന്നാൽ അതിനുമേൽ തോണി.' 'അവന്റെ മേൽ അധികാരിയില്ല' എന്നതിന്നു അവനെക്കാൾ വലിയ അധികാരിയില്ല എന്നും അൎത്ഥമാകുന്നു. എന്നാൽ അൎത്ഥത്തെ സംബന്ധിച്ച 'മേൽ' എന്നതു കീഴു എന്നതിന്നു പ്രതിവാക്കു ആകയാൽ വരുംകാലത്തെ കാണിക്കുന്നതുമാകുന്നു: ദൃ-ന്തം; 'കീഴു ഉണ്ടായിട്ടില്ല മേൽ ഉണ്ടാകയുമില്ല. ഈ അൎത്ഥത്തിൽ മേൽ എന്നതിനു പകരം പഞ്ചമിയും സപ്തമിയുമാകുന്ന 'മേലാൽ മേലിൽ' എന്നവയും നടക്കുന്നു. ദൃ-ന്തം; 'മേലാൽ വേണ്ടുന്നതു; മേലിൽ നടക്കേണ്ടുന്നതു' മേൽ എന്നതു മുഴുവനായും ഏൽ എന്നു ചുരുങ്ങിയും സപ്തമിക അടയാളമാകും [൨൧൮ ലക്കം.]
മേല്ക്കുമേൽ, അധികമധികം എന്നു പൊരുൾ: ദൃ-ന്തം; 'അവന്നു മേല്ക്കുമേൽ വൎദ്ധനവു വരുന്നു.'
മുതൽ, ആദി എന്നൎത്ഥം: 'ആയി' എന്ന വന്തം ആന്തരം: ദൃ-ന്തം; 'കൊച്ചി മുതൽ കൊല്ലം വരെ'
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |