പോൽ, എന്നതു ഉപമാനത്തിന്നു പ്രത്യേകം നടപ്പുണ്ടു. ലകാരത്തിന്റെ അൎദ്ധാച്ചു ൪൩ ലക്കപ്രകാരം അ, എ എന്നവയായിട്ടു മാറ്റും. പ്രത്യേകം പിന്നാലേ ഹല്ലു വരുമ്പോൾ. ആധേയം ദ്വിതീയയിൽ ആകും: ദൃ-ന്തം; 'സിംഹത്തെപ്പോലെ കഠിനമുള്ളവൻ: പാലുപോലെ വെളുത്തതു: വെഞ്ചാമര പോലിരിക്കുന്ന, ആധേയം നാമാധേയത്തിലും സവാച്യ നില്ലിംഗ നാമത്തിലും ചിലപ്പോൾ വരും: ദൃ-ന്തം; 'അവൻ പറഞ്ഞ പോൽ ഒത്തു: ഞാൻ വിചാരിച്ചതുപോലെ നടന്നില്ല' നാമാധേയത്തിലാകുവാൻ ഇട വന്നതു ശെഷം ഉപമാന മൊഴികളായ 'വണ്ണം, കൂട്ടു, പ്രകാരം, കണക്കു എന്നിങ്ങനെയുള്ളവ നാമങ്ങൾ ആകയാൽ ഉണ്ടായ പിണക്കം നിമിത്തം എന്നുതോന്നുന്നു: ദൃ-ന്തം; 'പറഞ്ഞപോലെ, പറയുന്നപോലെ, പറയുമ്പോലെ' ദ്വിതീയയുടെ പിന്നാലേ 'പോലെ' എന്നു വരികയും ക്രിയ സകൎമ്മകമായിരിക്കയും ചെയ്താൽ ഉപമിപ്പു കൎത്താവിനോടോ കൎമ്മിനോടോ എന്നു സംശയമായിരിക്കും: ദൃ-ന്തം; 'അവൻ എന്നെ മൂഢനെപ്പോലെ വിചാരിച്ചു എന്നതിൽ അവൻ എന്നെ മൂഢൻ വിചാരിക്കുന്നതു പോലെ വിചാരിച്ചു എന്നും മൂഢനെ വിചാരിക്കുന്നതു പോലെ വിചാരിച്ചു എന്നും അൎത്ഥം വരും. ആ സംശയം നീക്കിപ്പറയുന്നതിന്നാവശ്യമായിരുന്നാൽ മെൽക്കാണിച്ചിരിക്കുന്ന പ്രകാരം മുറെക്കു വെണ്ടുന്ന വിഭക്തിയൊടു കൂടെ ക്രിയ ആവൎത്തിക്കപ്പടുക എങ്കിലും അതിന്നു പകരം 'എന്ന' എന്ന നാമാധേയം പ്രയോഗിക്കപ്പടുക എങ്കിലും വേണം: ദൃ-ന്തം; 'അവൻ സൂൎയ്യനെപ്പോലെ പ്രകാശിച്ചു. സൂൎയ്യൻ എന്ന പോലെ പ്രകാശിച്ചു. കള്ളനെപ്പോലെ, കള്ളനെ എന്ന പോലെ, 'ഭോഷനോടു എന്ന പോലെ എന്നോടു സംസാരിക്കരുതു' ആധേയം നാമാധേയം ആയിരുന്നാൽ ഉപമിപ്പു വാച്യത്തിൽ മാത്രം ആയിരിക്കും; ആയതു നില്ലിംഗ സവാച്യമായിരുന്നാൽ ഉപ്പമിപ്പു വാച്യത്തിൽ എന്നപോലെ സവാച്യ പൊരുളിലും ആയിവരും: ദൃ-ന്തം; 'ഞാൻ പറഞ്ഞതു പോലിരിക്കുന്നു' എന്നതിന്നു ഞാൻ പറഞ്ഞപോലിരിക്കുന്നു എന്നും പറഞ്ഞ വസ്തു പോലിരിക്കുന്നു എന്നും അൎത്ഥംവരും. ഉപമിപ്പിൽ ഉപമാനവും ഉപമേയവും തമ്മിൽ എല്ലാ സംഗതികളിലും ഒക്കെണം എന്നില്ല: ചിലതിൽ മാത്രം ഒത്താലും മതി: ദൃ-ന്തം; 'അബ്രാഹമ്മിനെപ്പോലെ വിശ്വസിച്ചവർ' ഇവിടെ വിശ്വസിക്ക എന്ന ക്രിയയിൽ മാത്രം ഉപമിപ്പു; സലൊമ്മോനെപ്പോലെ ജ്ഞാനമുള്ളവൻ; ഇവിടെ ജ്ഞാനത്തിന്റെ അളവിലും കൂട ഉപമിപ്പുണ്ടു. ഉപമാനത്തിന്റെ പിന്നാലേ 'തന്നേ' എന്ന ഉ വന്നാൽ ഉപമിപ്പു എല്ലാ സംഗതിയിലും ഒക്കുന്നു എന്നല്ല ശരിയായിട്ടു ഒക്കുന്നു എന്നു മാത്രം കാണിക്കുന്നു: ദൃ-ന്തം; അവൾ തള്ളയെപ്പോലെ തന്നേ ഇരിക്കുന്നു എന്നു രൂപത്തിലോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |