താൾ:A Grammer of Malayalam 1863.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലിംഗ നാമങ്ങൾ എങ്കിലും ഭൂതകാല നാമാധേയം എങ്കിലും ആയിരിക്കും: ദൃ-ന്തം; 'രാജാവ് വീടുതോറും സഞ്ചരിച്ചു, അവന്നു വയസ്സു ചെല്ലുന്തോറും അറിവ് കുറെയുന്നു; എന്നാൽ നാമത്തിന്റെ പിന്നാലെ വരുമ്പോൾ ക്രിയ നടക്കുന്നത് നാമത്തിൽ ഉൾപ്പെട്ട പേരുകളെ സമ്പന്ധിച്ച് വെവ്വേറെ ആകുന്നു എന്നു കാണിക്കും: ;'രാജ്യങ്ങൾ തോറും ഭൂകമ്പങ്ങൾ ഉണ്ടാകും' എന്നതിൽ ഒരു ഭൂകമ്പം തന്നെ എല്ലാ രാജ്യങ്ങളിലും നടക്കുമെന്നല്ല ഒരോരോ ദിക്കിൽ വെവ്വേറെ ഭൂകമ്പങ്ങളുണ്ടാകുമത്രെ സാധിക്കുന്നതു. ഭവിഷ്യ കാല നാമധേയത്തിനു പിന്നാലെ വരുമ്പോൾ രണ്ടു ക്രിയകൾ തമ്മിലുള്ള സമഗതിയെകാണിക്കും. പിന്നാലെ വരുന്ന ക്രിയ ഭൂതത്തിൽ ആകുകയില്ല വർത്തമാനത്തിലെങ്കിലും ഭവിഷ്യത്തിലെങ്കിലും ആയിരിക്കണം.;ദൃ-ന്തം: അവന്നു ദ്രവ്യം ഏറുന്തോറും ലുബ്ധു വർദ്ധിക്കുന്നു, ഇനി വർദ്ധിക്കും, താനും'.നാമത്തിനു പിന്നാലെ ചിലപ്പോൾ ആകും, ആം എന്ന നാമധേയം വരികയുണ്ടു:ദൃ-ന്തം ; നീ വീടുതോറും നടക്കരുത്.

തുലോം, 'തുലാം' എന്നതിന്റെ അവശബ്ദം ആക എന്നതു ആന്തരമായി ഏറ്റം എന്നർത്ഥമാകും: ദൃ-ന്തം; 'അതു തുലോം വലിപ്പമാകുന്നു; അവന്നു തുലോം ക്ഷീണമായിപ്പോയി'.

ദീനം, എന്നതു ലോപിച്ചു രൂപം മാറി, അ, ഇ, എ എന്നയക്ഷരങ്ങളോടു ചേർന്നു 'അന്നു, ഇന്നു, എന്നും, എന്നേക്കും, എന്നന്നേക്കും' എന്ന പദങ്ങൾ ഉണ്ടാകുന്നു.

ദൂര, ദൂരം എന്നതിന്റെ സപ്തമി; ദൃ-ന്തം; നീ ദൂരപ്പോകരുത്.

നന്നു, നല്ലതു എന്നതിന്റെ ചുരുക്കം.

നന്നാ, 'നന്നു, ആയി' എന്നവ കൂടിയുണ്ടാകുന്നതു. നല്ലവണ്ണം, വളര എന്നു പൊരുൾ; ദൃ-ന്തം; 'അവൻ എന്നെ നന്നാത്തല്ലി. ' നന്നാ എന്നതിന്നു വടക്കർ നന്നേ' എന്നു പറയുന്നതു അവശബ്ദമാകുന്നു 'നന്നു' എന്നതാകുന്നു എന്നു പറഞ്ഞുകൂടാ. എന്തെന്നാൽ സവാച്യ നാമത്തോടു എന്നതു ചേരുകയില്ലെന്നു തന്നേയല്ല; അങ്ങനെ ആയിരുന്നാൽ പിന്നാലെ വരുന്ന ഹല്ലു ഇരട്ടിക്കുന്നതിന്നിടയില്ല.

നിന്നു, നിൽക്കുക എന്നതിന്റെ വന്തം. ആധേയം സപ്തമിയിൽ; ദൃ-ന്തം; കോട്ടയത്തുനിന്നു.

നിമിത്തം, 'ആയി' എന്നതു ആന്തരമായും വിവരണമായും ഇരിക്കും. ആധേയം പ്രഥമയിൽ വരുമ്പോൾ ഹേതുവിനേയും ഷഷ്ഠിയിലാകുമ്പോൾ ഫലത്തെയും കാണിക്കും; ദൃ-ന്തം; 'പാപം നിമിത്തം; രാജാവിന്റെ നിമിത്തമായിട്ട്'.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Piousekl എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/222&oldid=155176" എന്ന താളിൽനിന്ന് ശേഖരിച്ചത്