ചേരുന്നതിനാൽ ഉണ്ടാകുന്നു.വിശേഷതയെക്കാണിക്കയും'കൂടെയും' എന്നതിനോടു അൎത്ഥത്തിൽ ഒക്കയും ചെയ്യുന്നു:ദൃ-ന്തം;'രാജാവുതന്നയും ഭക്ഷിക്കുന്ന വസ്തു'. തന,'അളവു എന്നു പൊരുൾ,അ,ഇ,എഎന്നയക്ഷരങ്ങൾ മുൻ ചേൎന്നു അത്ര,എത്ര,ഇത്ര എന്നവയുണ്ടാകുന്നു.'ആയി' എന്നതു ആന്തരമായി വചനാധേയമായിട്ടു പ്രയോഗിക്കപ്പെടുന്നു:ദൃ-ന്തം,നീ അത്ര ഭയപ്പെടരുതു:ഞാൻ എത്ര പ്രയാസപ്പെട്ടു.നീ ഇത്ര കോപിക്കുന്നതു എന്തു'.ചിലപ്പോൾ വിവരണ ചതുൎത്ഥിയും കൊള്ളും:ദൃ-ന്തം'അവൻ എത്രെക്കു വലിപ്പമുള്ളവൻ.ആയ' എന്നതു ആന്തരമായി നാമാധേയമായിട്ടും നടപ്പുണ്ടു:ദൃ-ന്തം'കാൎയ്യസ്ഥൻ അത്ര ഗുണവാനല്ല:രാജാവിനോളം ഇത്ര ധൎമ്മിഷ്ടൻ മാറ്റാരുമില്ല'
താൻ.'ഉം,ഒ'എന്നവയുടെ അൎത്ഥത്തിൽ മിക്കരൂപങ്ങളുടേയും പിന്നാലേ ചേൎന്നുവരും:ദൃ-ന്തം,'അവൻ പറക താൻ എഴുതുക താൻ ചെയ്കയില്ല;അവൻ രാജാവിനെത്താൻ മന്ത്രിയെത്താൻ കണ്ടില്ല".
താനും,മേൽപ്പറഞ്ഞതിനോടു ഉംഎന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു.മുൻപിൽ പറഞ്ഞതിന്നു ഭിന്ന ഭാവമായിട്ടു പിന്നാലേ ഒന്നു പറയുമ്പോൾ 'താനും' എന്നതു നിരാധാരത്തിന്റെ പിന്നാലേ വരും:ദൃ-ന്തം;'മഴ പെയ്തു;വെള്ളം പൊങ്ങിയില്ല താനും' താനും എന്നതു ആധേയത്തോടു ചേരുമ്പോൾ വിശേഷതയേക്കാണിക്കുന്നു:ദൃ-ന്തം;'അവൻ താനും കാൎയ്യം ബുദ്ധിയോടു നോക്കുന്നു'.
താനേ,തന്നേ എന്നതിൽ നോക്കു.
താഴ,ആന്തര സപ്തമിയും ചതുൎത്ഥിയും.ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും:ദൃ-ന്തം;വീട്ടിന്നു താഴ നിൽക്കരുതു'അവന്റെ താഴപോകരുതു'.
തീര,'തീരുക'എന്നതിന്റെ ആന്തം.മുഴുവനും എന്നൎത്ഥം ദൃ-ന്തം;വേരു തീരപ്പറിക്കരുതു.
തീരുമാനം,'തീരുക'എന്നതിന്റെ ധാതുവാകുന്ന തീരു എന്നതിനെ അളവ എന്നൎത്ഥമാകുന്ന 'മാനം'എന്നതിനോടു ഒന്നിക്കുന്നതിനാൽ ഉണ്ടാകുന്നു.തീര എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യുന്നു:ദൃ-ന്തം;'ശത്രു വന്നു ജനങ്ങളെ തീരുമാനം നശിപ്പിച്ചു.
തൊടു,തൊടുക എന്നതിന്റെ വന്തം.ആധേയം സപ്തമിയിൽ ആകും:ദൃ-ന്തം;കൊല്ലത്തുതൊട്ടു ആലപ്പുഴവരെ;കൊച്ചി തൊട്ടു കോഴിക്കോടു വരെ.
തോറും.ആന്തര സപ്തമിയോടു'ഉം' എന്നതു ചേൎന്നുണ്ടാകുന്നതു.എല്ലാം എന്നു പൊരുൾ.ആധേയം ആന്തര രൂപ നി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |