താൾ:A Grammer of Malayalam 1863.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൫

ഉണ്ടാകുന്നു. വിഭക്തി ആന്തരചതുൎത്ഥിയും സപ്തമിയും തന്നേ നാമാധേയ രൂപമുണ്ടാകുന്നതു 'ആയ' എന്നതിന്റെ ചുരുക്കമാകുന്ന 'ഏ' എന്നതും ചേരുന്നതിനാൽ ആകുന്നു: ദൃ-ന്തം; 'അങ്ങേ; ഇങ്ങത്തേ.'

ക്രമേണ, 'ക്രമം' എന്നതിന്റെ സംസ്കൃത ത്രിതീയ. ചൊല്ലി, ചൊല്ലുക എന്നതിന്റെ വന്തം ആധേയം ദ്വിതീയയിലാകും: കുറിച്ചു എന്നൎത്ഥം; ദൃ-ന്തം; 'അവനെച്ചൊല്ലി വലയ ആപത്തു വന്നു' ചൊവ്വേ, 'ചൊവു' എന്നതിന്റെ വചനാധേയരൂപം. നേരേ എന്നു പൊരുൾ.

ചുറ്റി, 'ചുറ്റുക' എന്നതിന്റെ വന്തം: ആധേയം ദ്വിതീയയിലാകും; ദൃ-ന്തം, 'അവൻ ചുറ്റിയോടുന്നു; എന്നെ ചുറ്റി നടക്കുന്നവർ.

ചുറ്റും, 'ചുറ്റു' എന്നതിനോടു 'ഉം' എന്ന അവ്യയം ചേൎന്നുണ്ടാകുന്നതു. ആന്തരസപ്തമി, ചിറ്റലും എന്നൎത്ഥം: ദൃ-ന്തം; 'ചുറ്റും നടക്ക'.

തമ്മിൽ, 'താൻ' എന്ന സൎവ്വനാമത്തിന്റെ ബഹു വചനമാകുന്ന 'താം' എന്നതിന്റെ സപ്തമി. രണ്ടു പൊരുളുകൾക്കു അങ്ങോട്ടും ഇങ്ങോട്ടും ഒരു പോല ചേരുന്ന സംഗതി പറയുന്നതിൽ വരുന്നു: ദൃ-ന്തം; 'അവർ തമ്മിൽ വഴക്കുണ്ടായി.' ജ്യേഷ്ഠനും അനുജനും തമ്മിൽ എന്നും സ്നേഹമായിരുന്നു. 'തമ്മിൽ' എന്നതിന്നു പകരം 'തങ്ങൾ' എന്നതിന്റെ സപ്തമിയാകുന്ന തങ്ങളിൽ എന്നു ചൊല്ലാം: ദൃ-ന്തം; 'സേനാപതിമാർ തങ്ങളിൽ പിണങ്ങി'

തനിച്ചു, 'താൻ' എന്നതിൽ നിന്നുണ്ടാകുന്നു. 'തനിക്കുക' എന്നതിന്റെ വന്തം: കൂട്ടില്ലാതെ എന്നു പൊരുൾ: ദൃ-ന്തം; 'ഞാൻ തനിച്ചു വന്നു.'

തന്നേ, 'താനേ' എന്നതിന്റെ മാറ്റം അതു 'താൻ' എന്നതിനോടു ഏ എന്നതു ചേൎന്നുണ്ടാകുന്നതു. കൂട്ടു കൂടാതെ തനിച്ചു എന്നും ആൾപ്പേർ മുഖാന്തരമല്ലാതെ തനിച്ചു എന്നും അൎത്ഥമാകും: ദൃ-ന്തം; 'അവൻ തന്നേ പോയി; ഞാൻ തന്നെ എഴുതി.' തന്നേ എന്നതു ഏ എന്ന പോലെ ഏകാന്ത സംബന്ധത്തെക്കാണിക്കും: ദൃ-ന്തം; 'ഞാൻ തന്നേ വരു' [ലക്കം ൪൬൮.] 'തന്നേ' എന്നതു വാച്യനാമത്തോടും മറ്റും ചേരുമ്പോൾ വാച്യത്തെ വിശേഷതപ്പെടുത്തി താല്പൎ‌യ്യവാക്കായിട്ട കാണിക്കയും ചെയ്യും: ദൃ-ന്തം; ആണയിടുക തന്നേ അരുത; വായിക്ക തന്നേ വേണം മനുഷ്യൎക്കു വിദ്യ തന്നേ നന്നു; നീ ഇങ്ങോട്ട് വരിക തന്നേ.

തന്നെയും, തന്നയും, മേലത്തിതിനോടു ഉം എന്നതു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/220&oldid=155174" എന്ന താളിൽനിന്ന് ശേഖരിച്ചത്