താൾ:A Grammer of Malayalam 1863.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൨


ഇന്നാൾ, ആന്തര സപ്തമി; ഈയിട എന്നു പൊരുൾ. അടുക്കൽ ക്കഴിഞ്ഞ സമയത്തെപറ്റിപ്പറെയുന്നതു.

ഇന്നപ്പോൾ, ആന്തരസപ്തമി; ഇന്ന സമയത്തു. 'പോൾ' എന്നതിൽ നോക്കു.

ഇപ്പോൾ, ആന്തരസപ്തമി. ഈ സമയത്തു. 'പോൾ' എന്നതിൽ നോക്കു.

ഇപ്പുറേ. 'ഇപ്പുറമേ' എന്നതിന്റെ ചുരുക്കം. ഇപ്പുറത്തു, ഇപ്പുറത്തു കൂടെ എന്നൎത്ഥം. 'പുറമേ' എന്നതിൽ നോക്കു.

ഇവിട, ഈ സ്ഥലത്തിൽ. 'ഇടം' എന്നതിൽ നോക്കു.

ഒക്ക, 'ഒക്കുക' എന്നതിന്റെ ആന്തം. എല്ലാം എന്നൎത്ഥം.

ഒടുക്കം, ആന്തര സപ്തമി. അവസാനത്തിങ്കൽ എന്നു പൊരുൾ.

ഒട്ടു, 'കുറയ' 'ഏതാനും' എന്നൎത്ഥം: 'ഒടുക' എന്ന അപ്രസിദ്ധ വചനത്തിന്റെ വന്തം.

ഒന്നും, സമത്വത്തെ കാണിക്കും. ആക എന്ന ആന്തം ഉണ്മാനമായ പ്രഥമ; ആധേയം ദ്വിതീയയിലും ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും: ദൃ-ന്തം; സൂൎ‌യ്യനോടു ഒപ്പം പ്രകാശം. ആനെക്കു ഒപ്പം ബലം, കുതിരയുടെ ഒപ്പം വലിപ്പം.

'ഒരുക്കൽ', 'ഒരു' എന്ന ആധേയത്തോടു 'കൽ' എന്നതു ചേൎന്നുണ്ടാകുന്നു. 'ഒരിക്കൽ' എന്നു നടപ്പായിരിക്കുന്നു. ഒരു തവണ എന്നൎത്ഥം.

ഒഴിയ, ഒഴിക എന്നതിന്റെ ആന്തം; അല്ലാതെ എന്നതിനോടു അൎത്ഥത്തിലും അന്വയത്തിലും ഒക്കുന്നു: ദൃ-ന്തം; 'അവൻ ഒഴിയപ്പിന്നാരും വന്നില്ല. ദൈവത്തെ ഒഴിയ മറ്റാരെയും നമസ്കരിക്കരുതു.'

ഓട്ടു, 'പട്ടു' എന്ന വന്തത്തിന്റെ ലോപം. സ്ഥലവാചികളുടെ ചതുൎത്ഥിയോടും സപ്തമിയോടും ചേൎന്നുവരും. ഗമനത്തിന്റെ സ്ഥലത്തെക്കുറിക്കുന്നില്ല ചൊവ്വിനെ കാണിക്കയത്രേ ചെയ്യുന്നു. ദൃ-ന്തം; 'മേലോട്ടു [മേല്പട്ടു], കീഴോട്ടു [കീഴ്പെട്ടു], അങ്ങോട്ടും, ഇവിടോട്ടും, അമ്പലപ്പുഴെക്കോട്ടു, കോട്ടയത്തോട്ടു, കൊച്ചിയിലോട്ടു, ആലപ്പുഴയോട്ടു'.

ഓളം, ഓളും, ഓളവും, 'അളവു' എന്നതിൽ നോക്കു.

ഉടൻ, ആന്തര സപ്തമി; ചുറുക്കിൽ എന്നൎത്ഥം.

ഉടനേ, മേലത്തതിനോടു ഏ എന്ന അവ്യയം ചേൎന്നുണ്ടാകുന്നതു.

ഉടനടി, മേലത്തതിനോടു 'അടി' എന്നതു ചേരുന്നതു; ആന്തര സപ്തമി.

ഉടന്തന്നേ, മേലത്തതിനോടു 'തന്നേ' എന്നതു കൂടുന്നതു 'അതിനെ' നോക്കു.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/217&oldid=155171" എന്ന താളിൽനിന്ന് ശേഖരിച്ചത്