താൾ:A Grammer of Malayalam 1863.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൫

അല്ലാത 'അല്ല' എന്നതിന്റെ ആന്തം. ഒഴിക എന്നൎത്ഥം മുൻപിലത്തേതിന്റെ വിഭക്തി പിന്നത്തേതിന്റെ കൂട്ടായിരിക്കെണം: ദൃ-ന്തം; 'രാജാവല്ലാതെ ആരും അറിഞ്ഞില്ല. ദൈവത്തെ അല്ലാതെ മറ്റാരെയും വന്ദിക്കരുതു.

അവിടെ, 'ഇടം' എന്നതിൽ നോക്കു.

അശെഷം, 'ആക' എന്ന ആന്തം ഉണ്മാനമായിരിക്കുന്ന പ്രഥമയാകുന്നു: ശേഷിപ്പു കൂടാതെ എന്നൎത്ഥം. അതിനോടു ഉം, ഏ എന്ന അവ്യയങ്ങൾ സംബന്ധിക്കയും ചെയ്യും: ദൃ-ന്തം; 'ദുഷ്ടന്മാർ അശേഷം നശിക്കും; ജനങ്ങൾ അശേഷവും വന്നു; കാട്ടുമൃഗങ്ങൾ കൃഷി അശേഷമേ തിന്നുകളെഞ്ഞു'.

അളവു, ആന്തരചതുൎത്ഥിയായി 'ഓളം എന്നു മിക്കപ്പോഴും ചുരുങ്ങിയും ചിലപ്പോൾ ചുരുങ്ങാതെയും ആധേയത്തോടു കൂടിയ അവ്യയവമായി വരും. ആധേയം ലോപഷഷ്ഠിയിൽ ആകുമ്പോൾ ഒപ്പം എന്നു പൊരുളാകും: ദൃ-ന്തം; 'മാതാവിനോളം കൃപ; മൃഗത്തോളം ബോധം; പന്നിയോളം കരുത്തും.' സ്ഥലം മാറ്റത്തെ ക്കുറിക്കുന്ന ക്രിയകൾക്കു മുൻപു മാറ്റത്തിന്റെ അറുതിയെ ക്കാണിക്കുകയും ആധേയമായിരിക്കുന്ന സ്ഥലനാമം ലോപഷഷ്ഠിയിലും സപ്തമിയിലും ചതുൎത്ഥിയിലും ആയിവരികയും ചെയ്യും: ദൃ-ന്തം; 'പുത്തങ്കാവോളം പുത്തങ്കാവിലോളം; പുത്തങ്കാവിന്നോളം' ഭവിഷ്യകാലനാമാധേയവും സവാച്യനാമഷഷ്ഠിയും ആധേയമായി വരുമ്പോൾ ആധേയക്രിയ സംഭവിക്കുന്ന സമയത്തിന്റെ അറുതിയെ ക്കുറിക്കുന്നു: ദൃ-ന്തം; 'അവൻ വരുവോളം നീ നില്ക്കേണ്ടാ; മഴ പെയ്തതിനോളം ഒന്നും നടന്നില്ല.' നാമാധേയത്തിന്റെ മകാരം പകാരമായിട്ടു മാറുന്നതു ശബ്ദഭംഗിക്കാകുന്നു. ഈ പടുതിയിൽ ചിലപ്പോൾ വിഭക്തിവിവരണമായിട്ടും വരും: ദൃ-ന്തം; 'മരിക്കുവോളത്തിന്നു ജീവനം വേണം.'

ആക, 'ആകുക' എന്നതിന്റെ ആന്തം 'എല്ലാം' എന്നുള്ള അൎത്ഥത്തിൽ അവ്യയമായിട്ടു പ്രയോഗമുണ്ടു: ദൃ-ന്തം; 'വിദ്വാന്മാർ ആക വന്നു.'

ആകകൊണ്ടു, 'ആക' എന്ന വാച്യനാമത്തോടു 'കൊണ്ടു' എന്ന വന്തം ചേൎന്നുണ്ടാകുന്നതു. വാച്യനാമത്തിന്റെയും സവാച നാമങ്ങളുടെയും പിന്നാലെ മാത്രം വരുന്നതും പിന്നിൽ പറയുന്ന സംഗതി മുൻപിലത്തേതിൽ നിന്നുള്ള കാൎ‌യ്യമാകുന്നു എന്നുക്കുറിക്കുന്നതുമാകുന്നു: ദൃ-ന്തം; 'അവൻ വായിക്കുകയാകകൊണ്ടു അസഹ്യപ്പടുത്തരുതു: അവൻ പറഞ്ഞതാകകൊണ്ടു സാധിക്കും.'

ആകയാൽ, 'ആക' എന്ന വാച്യനാമത്തിന്റെ പഞ്ചമി. എല്ലാത്തര മൊഴികളുടെയും പിന്നാലേ വരുന്നതും 'ആകകൊണ്ടു' എന്നതിനോടു അൎത്ഥത്തിൽ ഒക്കുന്നതുമാകുന്നു: ദൃ-ന്തം; 'ഞാൻ എഴുതുകയാൽ, ഞാൻ എഴുതുന്നതാകയാൽ; മഴ പെയ്തു ആകയാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/210&oldid=155164" എന്ന താളിൽനിന്ന് ശേഖരിച്ചത്