Jump to content

താൾ:A Grammer of Malayalam 1863.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൩

മുതൽക്കു'. വചനാവ്യയങ്ങൾ വന്തം മുതലായിട്ടുള്ള ചില പരാധാരങ്ങൾ ആകുന്നു: ദൃ-ന്തം; 'നിന്നു, കുറിച്ചു, എന്നാൽ, എങ്കിൽ, ആകെ, കൂടെ'

൪൭൩ നാമാവ്യയങ്ങളിൽ വിഭക്തി ചിലപ്പോൾ ആന്തരമായിരിക്കും ദൃ-ന്തം; 'വരെ [വരെക്കു], മുതൽ [മുതൽക്കു]; മൂലം [മൂലത്താൽ], വേഗം [വേഗത്താൽ], മുൻപു [മുൻപിൽ], ഒടുക്കം [ഒടുക്കത്തു], ശീഘ്രം [ശീഘ്രത്തൊടു]. സംസ്കൃത നാമങ്ങളിൽ ചിലപ്പോൾ സംസ്കൃത രൂപങ്ങളും വരും: ദൃ-ന്തം; 'ക്രമേണ, സ്വഭാവേന, കൃപയാ, ബുദ്ധ്യാ, സരസാ, മനസാ, വാചാ, കൎമ്മണാ, എന്നവ ത്രിതീയ രൂപങ്ങളും വിശേഷാൽ, വശാൽ' എന്നിങ്ങനെയുള്ളവ പഞ്ചമിരൂപങ്ങളും 'കാലേ സമീപേ മാൎഗ്ഗേ' എന്നിങ്ങനെയുള്ളവ സപ്തമി രൂപങ്ങളും ആകുന്നു.

൪൭൬ വചനാവ്യയങ്ങൾ 'കുറിച്ചു, നിന്നു, പറ്റി, വെച്ചു, എന്നു, വീണ്ടു, തൊട്ടു, മേല്പട്ടു, അങ്ങോട്ടു' എന്നവ മുതലായ വന്തങ്ങളും 'ഏറ, കുറയ, വളര, ഉറക്ക, പതുക്ക, മെല്ല, ഒക്ക, കൂട, ആക, ഒഴിക, അല്ലാത, ഇല്ലാത, കൂടത, മുൻപാക' എന്നവയുൾപട്ട ആന്തങ്ങളും 'എന്നാൽ, എങ്കിൽ, കാട്ടിൽ, കാൾ, എന്തെന്നാൽ' എന്നിങ്ങനെയുള്ള ലന്തങ്ങളും ആകുന്നു.

൪൭൪ തദ്ധിതാവ്യയങ്ങൾ ആധേയങ്ങളോടു ചേൎന്നും ചേരാതെയും വരും: ദൃ-ന്തം; 'അതിനെക്കാൾ, വിശേഷാൽ' ആധേയം നാമമായിരുന്നാൽ അതിന്റെ വിഭക്തിയും വചനമായിരുന്നാൽ അതിന്റെ അവസ്ഥയും അധാരത്തിന്റെ സ്വഭാവം പോലെയും ആധാരവും ആധേയവും തമ്മിലുള്ള സംബന്ധത്തിന്റെ വ്യത്യാസം പോലയും പല പ്രകാരംആയിരിക്കും: ദൃ-ന്തം; 'രാജാവു ഒഴികെ, അവനെപ്പോലെ, അവനോടു കൂടെ, അവൎക്കു മേൽ, നിന്റെ സമീപേ, കൊല്ലത്തുവരെ, രാജാവു മൂലം, രാജാവിന്റെ മൂലം, അവന്നു മേൽ, അവന്റെ മേൽ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/208&oldid=155161" എന്ന താളിൽനിന്ന് ശേഖരിച്ചത്