ക്ഷക്കാരന്റെ താല്പൎയ്യത്തെയും എളിമയെയും കാണിക്കയും ചെയ്യുന്നു. അതിന്നു പകരം ക്ഷമിക്കെണം എന്നു അപേക്ഷിക്കുന്നു എന്നു പ്രയോഗിക്കുന്നതു ശക്തിക്കുറവാകുന്നു. ഇനിക്കു ഒരു പുസ്തകം തരിക എന്നതും ഇനിക്കു ഒരു പുസ്തകം തരെണമെന്നു ഞാൻ ചോദിക്കുന്നു എന്നതും തമ്മിലേ ഭേദം പോലെ ഇവ തമ്മിലുമുണ്ടു.
൪൭൦. ഏ എന്നതു താല്പൎയ്യതയെക്കാണിക്കുന്നതു വചനാധേയങ്ങളോടു സംബന്ധിക്കുമ്പോൾ ആകുന്നു: 'തന്നേ' എന്നതുകൊണ്ടു വിവരപ്പടുത്താകുന്നതുമാകുന്നു: ദൃ-ന്തം; 'അവൻ അപ്പോഴേ പോയി; ഞാൻ എപ്പോഴേ വന്നു: രാവിലേ സേവിക: ഞാൻ കാലത്തേ വരാം: നീ സംധ്യക്കേ ഉറങ്ങരുതു': "ഒക്കവേ പറവതിന്നൊട്ടുമേ കാലം പോരാ".
൪൭൧. ഏ എന്നതു ചില നാമങ്ങളോടു ചേൎന്നിട്ടു അവയെ വചനാധേയമാക്കുന്നു: ദൃ-ന്തം; 'വഴിയേ [വഴിയിൽ കൂടെ], അരികേ [അരികിൽ], ചുറുകേ [ചുറുക്കോടു കൂടെ], ചൊവ്വേ [ചൊവ്വായി], ചില മൊഴികളിലേ അനുസ്വാരം മാഞ്ഞുപോകും: ദൃ-ന്തം; 'അപ്പുറം - അപ്പുറേ'. കാലേ, മാൎഗ്ഗേ, പത്രേ എന്നിങ്ങനെയുള്ളവ ഏ എന്നതു ചേൎന്നുൺണ്ടാകുന്നവയല്ല സംസ്കൃതത്തിലേ സപ്തമി വിഭക്തിയുടെ രൂപങ്ങൾ ആകുന്നു. ഏകാരാന്തത്തിൽ ചില നാമാധേയങ്ങളുമുണ്ടു. അതു 'ആയ' എന്നതിന്റെ ചുരുക്കമാകുന്നു [൩൮൯] പിന്നാലേ വരുന്ന ഹല്ല ഇരട്ടിക്കത്തക്കതായിരുന്നാൽ നാമാധേയത്തിന്നു ഇരിട്ടിക്കും. ഇരട്ടിച്ചില്ലെങ്കിൽ അതു ഏകാരത്താൽ കുറിക്കപ്പടുന്ന വചനാധേയമാകുന്നു. ദൃ-ന്തം; 'ഞാൻ കാലത്തേക്കുളികഴിച്ചു' എന്നതിന്നു കാലത്തു കഴിക്കേണ്ടുന്ന കുളി എന്നും 'കാലത്തേ കുളി കഴിച്ചു' എന്നതിന്നു രാവിലേ കുളിച്ചു എന്നും പൊരുളാകും.
രണ്ടാം സൎഗ്ഗം - തദ്ധിതാവ്യയങ്ങൾ.
൪൭൨. തദ്ധിതാവ്യയങ്ങൾ നാമാവ്യയങ്ങൾ എന്നും വചനാവ്യയങ്ങൾ എന്നും രണ്ടു വകയായിരിക്കുന്നു. നാമാവ്യയങ്ങൾ നാമങ്ങളോടു ഏകാരാവ്യയം ചേൎന്നുണ്ടാകുന്ന വചനാധേയങ്ങളും നാമങ്ങളുടെ വിരൂപ വിഭക്തികളുമാകുന്നു: ദൃ-ന്തം; 'അകമേ; അകത്തു, വേഗത്തിൽ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |