൪൬൬. ഏ എന്നതു വചനാധേയത്തോടു ചേൎന്നും വചനം അനുസ്വാരം നീങ്ങിയുള്ള ഭവിഷ്യകാലത്തിലായും വരുമ്പോൾ ആധേയവും ആധാരവും തമ്മിലുള്ള സംബന്ധം ഏകാന്തമായിരിക്കുന്നു എന്ന കാണിക്കും: ദൃ-ന്തം; 'നല്ലവനേ നന്മ ചെയ്യു; ചിലൎക്കേ ഉപകാരം വന്നുള്ളു; അല്പ ജനങ്ങളേ ഗുണം ചെയ്യുന്നുള്ളു; താൻ തന്നേ പോയേ ഒക്കു.' 'മാത്രം' എന്നതു അൎത്ഥഭേദം കൂടാതെ ഏ എന്നതിന്നു മുൻപിൽ നിൽക്കാം: ദൃ-ന്തം; 'നല്ലവൻ മാത്രമേ നന്മ ചെയ്യു.'
൪൬൭. ഏ എന്നതു ശ്രദ്ധാപേക്ഷയെക്കുറിക്കുന്നതു ജ്ഞാപകയവസ്ഥ യോടു ചേൎന്നുവരുമ്പോൾ ആകുന്നു: വിശേഷാൽ ശ്രദ്ധ കൊടുക്കെണമെന്നു കേൾവിക്കാരനോടു അപേക്ഷിക്കുന്നതു പറയുന്ന സംഗതി അവന്റെ അഭിലാഷത്തിനൊത്തതോ അവന്നുപകാരം വരുന്നതോ അവൻ അനുസരിക്കേണ്ടുന്നതോ അവൻ മനസ്സിൽ കരുതേണ്ടുന്നതോ മറ്റോ ആയിരിക്കുമ്പോൾ ആകുന്നു. ആകയാൽ ഇങ്ങനെയുള്ള ഭാവങ്ങൾ ഒക്കയും ഈ അവ്യയത്താലേ സാധിക്കും. ദൃ-ന്തം; 'ഞാൻ വന്നേ [ഞാൻ വരേണമെന്നു നീ അഗ്രഹിച്ചവണ്ണം ഞാൻ വന്നു] യജമാനൻ വന്നിട്ടുണ്ടേ [വേണ്ടുന്നതൊക്കെ വട്ടം കൂട്ടിക്കൊള്ളെണം]; ഞാൻ പോകുന്നേ (അതു നിന്നോടു പറഞ്ഞില്ലെന്നു വേണ്ടാ); നീ കണ്ടേ [പിന്നീടു ചോദിക്കുമ്പോൾ കണ്ടില്ലെന്നു പറയരുത്]; കുഞ്ഞു തിണ്ണമേൽ നിൽക്കുന്നേ [വീഴാതെ സൂക്ഷിച്ചുകൊള്ളെണം]; അവൻ വാക്കു മാറുമേ (മാറുകയല്ലേന്നു നിന്റെ ഭാവം എങ്കിലും ഞാൻ പറയുന്നതു ഓൎത്തുകൊൾക; പരമാൎത്ഥമെന്നു ഭവിഷ്യംകൊണ്ടു നിനക്കു ബോധിക്കും.) 'ആകുന്നു' എന്നതു ആന്തരമായിരിക്കുന്ന വാക്യങ്ങളിൽ ഏ എന്നതു ആധേയത്തോടു ചേൎന്നു നിൽക്കും: ദൃ-ന്തം; 'യഹോവാ ആകുന്നേ ദൈവം' എന്നതിന്നു 'യഹോവായേ ദൈവം' എന്നാകും.
൪൬൮. നിലവിളിച്ചു പറയുന്നതിൽ ഏ എന്നതു സംബോധനയോടും ജ്ഞാപകയവസ്ഥയോടും ചേരും; അപ്പോൾ ഉച്ചാരണം സ്വരം ഉയൎത്തിയാകുന്നു വേണ്ടുന്നതു: ദൃ-ന്തം; കൂട്ടരേ, ഞാൻ വെള്ളത്തിൽ മുങ്ങിച്ചാകുന്നേ ആരും എന്നെപ്പിടിച്ചുകേറ്റുകയില്ലേ.'
൪൬൯. ഏ എന്നതു ആശകയവസ്ഥയെയും അതിനോടു അൎത്ഥത്തിൽ ഒക്കുന്ന മൊഴികളെയും കല്പനയായിട്ടല്ല അപേക്ഷയായിട്ടു പ്രയോഗിക്കുമ്പോൾ ആ രൂപങ്ങളോടു ചേരുക നടപ്പാകുന്നു, ദൃ-ന്തം; 'നീ എഴുതേ നിങ്ങൾ നടപ്പീനേ; നീ പറയരുതേ; നിങ്ങൾ പോകല്ലേ; അവരോടു ക്ഷമിക്കെണമേ'. മുറെക്കു, നോക്കുമ്പോൾ 'ക്ഷമിക്കെണമേ' എന്നതു വേണം എന്ന ജ്ഞാപകയവസ്ഥയോടു ഏ എന്നതു ചേരുന്നതാകുന്നു. അപേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |