താൾ:A Grammer of Malayalam 1863.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൦

ടെ നിന്നു പോയോ. രാജാവോ മന്ത്രിയോ [ആരു] നല്ലവൻ'

൪൬൨. ചോദ്യം ചോദിക്കുന്നതിന്റെ പ്രധാന സാദ്ധ്യം ഉത്തരത്തിൽ നിന്നു വിവരം അറിയെണമെന്നു തന്നേ എന്നുവരികിലും ചിലപ്പോൾ പ്രതിഭാവത്തെക്കുറിച്ചുള്ള നിശ്ചയത്തെക്കാണിക്കുന്നതിന്നു വേണ്ടി പ്രയോഗിക്കയുണ്ടു: ദൃ-ന്തം: 'ഇപ്രകാരമുള്ള ജാതിയോട ഞാൻ പകരം വീട്ടുകയില്ലയോ [വീട്ടും നിശ്ചയം.] മനുഷ്യൻ ദൈവത്തെക്കാൾ നീതിമാനായിരിക്കുമോ [ഇല്ല നിശ്ചയം'] പറച്ചിൽക്കാരന്നു നിശ്ചയമുള്ള കാൎയ്യത്തെ പറ്റി പ്രതിഭാവത്തിൽ ചോദ്യം ചോദിക്കുന്നതു പ്രതികൂലം പറവാൻ കഴിയുന്നവരുണ്ടായിരുന്നാൽ അങ്ങനെ ചെയ്യുന്നതിന്നു വെല്ലുവിളിക്കുന്ന ഭാവം ആകുന്നു.

൪൬൩. ചോദ്യത്തിന്നുത്തരമായിട്ടു ചോദിച്ച ചോദ്യം തന്നേ തിരിച്ചു ൿഹോദിക്കപ്പടുമ്പോൾ ചോദിച്ച സംഗതി പറച്ചിൽകാരൻ എന്നപോലെ കേൾവിക്കാരനും സംശയമായിരിക്കുന്നു എന്നു കാണിക്കും: ദൃ-ന്തം; 'ഞാൻ ഒരുത്തനോടു കഴിഞ്ഞ രാത്രി മഴ പെയ്തോ' എന്നു ചോദിച്ചിട്ടു 'പെയ്തോ' എന്നു തന്നേ അവൻ ഉച്ചരിച്ചാൽ അവൻ അറിഞ്ഞില്ല എന്നൎത്ഥമാകും. അങ്ങനെ തന്നേ 'അതു മാവോ മരുതിയോ' എന്നു ഒരുത്തൻ ചോദിക്കയും മറ്റവൻ 'മാവോ മരുതിയോ' എന്നു ആവൎത്തിക്കയും ചെയ്താൽ ഉത്തരം പറയുന്നവന്നു സംശയം എന്നു കാണിക്കുന്നു.

൪൬൪. എന്നതു ആസകയവസ്ഥയിൽ മുൻപിലത്തേ രണ്ടു രൂപത്തോടും ചേരുമ്പോൾ കേൾവിക്കാരന്റെ ശ്രദ്ധയെ ഉണൎത്തുന്നതിന്നു വേണ്ടി വിളിച്ചു പറച്ചിലിന്നു അടയാളമായിട്ടു പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ഓടിവായോ കള്ളന്മാരു വരുന്നേ; ചുറുക്കേ വരീനോ; പുരെക്കു തീ പിടിച്ചേ.'

൪൬൫. ഏ എന്നതു ഷഷ്ഠിവിഭക്തിയും നാമാധേയങ്ങളും ഒഴികെ ശേഷം എല്ലാത്തരമൊഴികളോടും ചേരുന്നതും ഏകാന്തതയെയും ശ്രദ്ധാപേക്ഷയെയും യാചനഭാവത്തെയും നിലവിളിയുച്ചാരണത്തെയും വചനാധേയത്തെയും കാണിക്കുന്നതും ആകുന്നു: ദൃ-ന്തം; 'ആ സേനാപതി രാജാവിനെയേ വണങ്ങു: കുഞ്ഞവിടെ നിൽക്കുന്നേ; നീ എഴുതേ; നിങ്ങൾ വരെണമേ; പുരെക്കു തീ പിടിച്ചേ; അവൻ അകമേ കേറി.'





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/205&oldid=155158" എന്ന താളിൽനിന്ന് ശേഖരിച്ചത്