താൾ:A Grammer of Malayalam 1863.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൭൯

സ്ഥയിൽ ത്രികാലങ്ങളോടു ചേരുമ്പോൾ ആകുന്നു: ദൃ-ന്തം; മനുഷ്യൻ നല്ലവൻ ആകുന്നുവോ;' എന്റെ മകനേ നീ പാപം ചെയ്തോ;' 'ഇപ്രകാരമുള്ള ജാതിയോടു എന്റെ ആത്മാവു പകരം വീട്ടാതിരിക്കുമോ'. ചോദ്യം നാമാൎത്ഥത്തെക്കുറിച്ചായിരുന്നാൽ പൃച്ഛകങ്ങൾ പ്രയോഗിക്കപ്പടെണം: ദൃ-ന്തം; 'ആരു പോയി; എവിടെപ്പോയി; എന്തിന്നു പോയി; ആർ അടിച്ചു; ആരേ അടിച്ചു.' ജ്ഞാപകങ്ങളോടു ഓ എന്നതു ചേരുന്നതു ചോദ്യം വാച്യത്തേക്കുറിച്ചു ഒന്നും ഊഹമില്ലാതെ ചോദിക്കപ്പടുമ്പോൾ ആകുന്നു. ചോദിക്കപ്പടുന്ന വാക്യത്തിലേ സംഗതിയിൽ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടായിരുന്നാൽ സവാച്യനാമവും ശുദ്ധവചനവും പ്രയോഗിക്കപ്പടുകയും ഓ എന്നതു ആകുന്നു എന്നതിനോടു ചേരുകയും വേണം: ദൃ-ന്തം; 'ആരാകുന്നു വന്നതു' എന്നതിൽ ചിലർ വന്നു എന്നു അറിഞ്ഞിരിക്കുന്നതും ആൾവിവരം മാത്രം അറിവാനുള്ളതും ആയിരിക്കുന്നു. 'നീയാകുന്നോ അവന്റെ ഭാൎ‌യ്യ' എന്നതിൽ അവന്നു ഭാൎ‌യ്യ ഒരുത്തി ഉണ്ടെന്നു ഗൃഹിതവും നീ തന്നെയോ എന്ന ഗൃഹിതവ്യവും ആകുന്നു. 'ആകുന്നു' എന്നതു പലപ്പോഴും ആന്തരമായിരിക്കുന്നതാകയാൽ ഓ എന്നതു അപ്പോൾ ഗൃഹിതവ്യത്തോടു ചേൎന്നുവരും: ദൃ-ന്തം; 'അവൻ നല്ലവനോ; മന്ത്രി ദുൎമ്മരണമോ മരിച്ചതു'

൪൬൦. ചോദ്യത്തിന്നു ഉത്തരം കൊടുക്കുന്നതു ആയതു സാധാരണമായിരിക്കുമ്പോൾ വിവരം പറഞ്ഞും പ്രത്യേകമായിരുന്നാൽ സമ്മതിച്ചും വിസമ്മതിച്ചും ആകുന്നു. എന്നാൽ സമ്മതിക്കുന്നതു ചോദ്യവാങ്കിൽനിന്നു ഓ എന്നതിനെ നീക്കുന്നതിനാലും വിസമ്മതിക്കുന്നതു അതിന്റെ പ്രതിഭാവത്തെ പ്രയോഗിക്കുന്നതിനാലുമാകുന്നു: ദൃ-ന്തം; 'അവൻ വന്നോ" അവൻ വന്നു: നീ പോയോ. ഞാൻ പോയില്ല'. എന്നാൽ വാചകത്തിന്റെ ചുരുക്കത്തിന്നു വേണ്ടി മൊഴികളിൽ ഒടുക്കത്തേതു ഒഴികെ ശേഷമൊക്കയും ലോപിക്കും: ദൃ-ന്തം; 'അവൻ വന്നോ, വന്നു; നീ പോയോ, ഇല്ല: രാജാവു നല്ലവൻ ആകുന്നുവോ? ആകുന്നു' എന്നാൽ 'ആകുന്നു' എന്നതിൽ അവസാനിക്കുന്ന സമ്മതയുത്തരത്തിനൊക്കയും അതേ എന്നും അല്ലാതുള്ള സമ്മതയുത്തരത്തിനൊക്കയും ഉവ്വ എന്നും 'ഇല്ല' എന്നതിൽ നിറുത്തൽ വരുന്ന വിസമ്മതത്തിന്നു ഉവ്വാ എന്നുമുള്ള സാധാരണ മൊഴികൾ പ്രയോഗിക്കപ്പടുന്നുണ്ടു. ഉവ്വ എന്നതു 'ഒക്കുക' എന്നതിന്റെ ഭവിഷ്യവും ഉവ്വാ എന്നതു അതിന്റെ പ്രതിഭാവവുമാകുന്നു. ഉവ്വ എന്നതു സംസാരവാക്കിൽ ഓ എന്നു ചുരുങ്ങുക നടപ്പകുന്നു.

൪൬൧. ചോദ്യം പല സംഗതികളെപ്പറ്റി വരുമ്പോൾ അവയിൽ ഓരോന്നിനോടു ഓ എന്നതു പ്രത്യേകം ചേരെണം: ദൃ-ന്തം; 'യജമാനൻ അവിടെ ഇരിക്കുന്നോ അവി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/204&oldid=155157" എന്ന താളിൽനിന്ന് ശേഖരിച്ചത്