താൾ:A Grammer of Malayalam 1863.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൮

കള്ളനോ വെള്ളനോ [ഞാൻ അറിയുന്നില്ല] ഓടിവരീനോ ഓടിവരീനോ.'

൪൫൫. സമബന്ധത്തെക്കാണിക്കുന്ന പടുതിയിൽ ഉം എന്നതു വരുന്നിടത്തു എന്നതു വന്നാൽ സമഭിന്നതയെക്കുറിക്കും: ദൃ-ന്തം; 'രാജാവോ മന്ത്രിയോ വന്നു; അവൻ എഴുതിയോ വായിച്ചോ കൊണ്ടിരിക്കുന്നു; നീ എഴുതിയാലോ വായിച്ചാലോ കൊള്ളാം' അവന്നു ഉണ്മാനോ ഉടുപ്പാനോ മുട്ടുണ്ടു' 'രാജാവും മന്ത്രിയും വന്നു' എന്നതിന്നു അവരിരുവരും വന്നു എന്നും രാജാവോ മന്ത്രിയോ വന്നു എന്നതിന്നു അവരിൽ ഒരുത്തൻ വന്നു എന്നും അൎത്ഥമാകുന്നു. 'രാജാവും മന്ത്രിയും വന്നില്ല' എന്നതിന്നു അവരിൽ ഒരുത്തനും വന്നില്ല എന്നും ഒരുത്തനേ വന്നുള്ളു എന്നും രണ്ടു ഭാവം വരുന്നതുപോലെ 'രാജാവോ മന്ത്രിയോ വന്നില്ല' എന്നതിന്നു അവരിൽ ഒരുത്തൻ വന്നില്ല എന്നും അവരിൽ ആരും വന്നില്ല എന്നും രണ്ടു പൊരുൾ വരുന്നതാകുന്നു.

൪൫൬. എന്നതിനാൽ കൂട്ടിച്ചേൎക്കപ്പടുന്ന ആധേയങ്ങൾ ഒക്കയും ആധാരത്തോടു സംബന്ധത്തിൽ ശരിയായിരുന്നാൽ രൂപത്തിലും ഒത്തിരിക്കെണം; ദൃ-ന്തം; 'ഇനിക്കു ഊണിനും ഉടുപ്പിനും [ഉടുപ്പാൻ എന്നരുതു] മുട്ടാകുന്നു;' [൪൫൦] ആധാരത്തോടു ഒരുപോലെ ചേരാത്ത ആധേയങ്ങളെ ഉം എന്നതിനാൽ സമൎപ്പിക്കുന്ന തെറ്റു മലയാഴ്മക്കാരുടെ ഇടയിൽ നടപ്പായിരിക്കുന്നതു പോലെ ഓ എന്നതിനെക്കുറിച്ചും അവൎക്കു തെറ്റു വരുന്നു: ദൃ-ന്തം; "ശവം കിടക്കുന്നു എന്നോ കുത്തിക്കവൎച്ച - ഉണ്ടായപ്രകാരം കേൾക്കയോ ആവലാധി എങ്കിലും വൎത്തമാനം എങ്കിലും കിട്ടിയാൽ;" മുറെക്കു വേണ്ടുന്നതു "ശവം കിടക്കുന്ന പ്രകാരമോ കുത്തിക്കവൎച്ച - ഉണ്ടായ പ്രകാരമോ കേൾക്കയോ ആവലാധി എങ്കിലും വൎത്തമാനമെങ്കിലും കിട്ടുകയോ ചെയ്താൽ' [൪൫൧.]

൪൫൭. ഉം എന്നതു അനുബന്ധത്തെക്കുറിക്കുന്ന പടുതിയിൽ ഓ എന്നതു അനുഭിന്നതയെക്കാണിക്കും: ദൃ-ന്തം; രാജാവു വന്നില്ല മന്ത്രിയോ വന്നും, [൪൫൨.]

൪൫൮. ഉം എന്നതു വിശേഷതയെക്കുറിക്കുന്ന പടുതിയിൽ ഓ എന്നതു പ്രതികൂലതയെക്കാണിക്കും: ദൃ-ന്തം; 'രാജാവോ കൈക്കൂലി വാങ്ങിക്കയില്ല; ഇനിക്കോ ദ്രവ്യത്തിൽ കാംക്ഷയില്ല.' 'ഉത്സവത്തിന്നു ഞാനും പോകുന്നു' എന്നു പറഞ്ഞാൽ ശേഷം പേരും പോകുന്നു എന്നു ഭാവം. 'ഞാനോ പോകുന്നു' എന്നായാൽ ശേഷം പേർ പോകുന്നില്ല എന്നു ഭാവം [൪൫൩]

൪൫൯. ഓ എന്നതു ചോദ്യത്തെക്കുറിക്കുന്നതു ജ്ഞാപകയവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/203&oldid=155156" എന്ന താളിൽനിന്ന് ശേഖരിച്ചത്