മായിട്ടു മറ്റൊരു സംഗതി പറയുന്നതിൽ ചേരുമ്പോൾ ആകുന്നു ദൃ--ന്തം; 'ഞാൻ ഒരു വീടു വാങ്ങിച്ചു; ഒരു പറമ്പും വാങ്ങിച്ചു.' ഇവിടെ വാക്യങ്ങളെ ഒന്നാക്കിയാൽ 'ഞാൻ ഒരു വീടും പറമ്പും വാങ്ങിച്ചു' എന്നാകും. ഉം എന്നതു ചേരേണ്ടുന്നതു രണ്ടു വാക്യങ്ങളിലും ഏകീഭവിച്ചിരിക്കുന്ന പദത്തോടല്ല വ്യത്യാസപ്പെട്ടിരിക്കുന്നതിനോടു വേണം: ദൃ--ന്തം; "ഞാൻ സത്യമുള്ള മുന്തിരിങ്ങാവള്ളിയാകുന്നു എന്റെ പിതാവും തോട്ടക്കാരൻ ആകുന്നു" ഇത ശരിയല്ല 'എന്റെ പിതാവു തോട്ടക്കാരനും ആകുന്നു' എന്നു വേണം. എന്നാൽ ഏകീഭവിക്കാതെ വ്യത്യാസമായിരിക്കുന്ന പൊരുളുകൾ ഒന്നിൽ അധികമോ എല്ലാമോ ആയിരുന്നാൽ ഉം എന്നതു അവയിൽ ഏതിനോടും ചേരും: ദൃ--ന്തം; "തോല്ക്കുടങ്ങൾ പൊളിയും, വീഞ്ഞും ഒഴുകിപ്പോകും." "തോല്ക്കുടങ്ങൾ പൊളിയും വീഞ്ഞു ഒഴുകിപ്പോകയും ചെയ്യും." മുൻപിലത്തതിൽ വീഞ്ഞല്ലാതെ മറ്റു ചില വസ്തുക്കളും കൂടെ ഒഴുകിപ്പോകും എന്നും പിന്നത്തേതിൽ വീഞ്ഞു ഒഴുകിപ്പോകുന്നതു കൂടാതെ മറ്റു ചില സംഗതികളും കൂടെ അതിന്നു ഭവിക്കുമെന്നും ദ്വന്ദഭാവം വരുന്നു എങ്കിലും സാഹചൎയ്യം കൊണ്ടു ഭാവമിന്നെതെന്നു മിക്കവാറും തെളിവായിപ്പോകും. ഈ അൎത്ഥത്തിൽ 'കൂടെ' എന്നതു മനസ്സു പോലെ ചേൎത്തുകൊള്ളാം: ദൃ--ന്തം; 'രാജാവു വന്നു, രാജകുമാരനും കൂടെ വന്നു.'
൪൫൧ ഉം എന്നതു വിശേഷതയെക്കുറിക്കുന്നതു മുൻപിലത്തേതിന്റെ അനുബന്ധമല്ലാതിരിക്കുന്ന വാക്യത്തിൽ ഒരു പദത്തോടു ചേൎന്നു വരുമ്പോൾ ആകുന്നു. ഉം എന്നതു ചേൎന്നുവരുന്ന പദാൎത്ഥത്തെക്കുറിച്ചു ചൊല്ലിയിരിക്കുന്നതു മറ്റുള്ളവയോടും ഒക്കുന്നതായിരിക്കുമ്പോൾ അതിനെത്തന്നേ എടുത്തു പറകയാൽ വിശേഷതയേക്കാണിക്കുന്നു: ദൃ--ന്ത; 'രാജാവു തന്റെ പുത്രനെയും കുറ്റം ചെയ്താൽ ശിക്ഷിക്കും' [പിന്നെ ശേഷം പേരെ ശിക്ഷിക്കും എന്നുള്ളതിനു സംശയമില്ല;] 'കാട്ടാളന്മാരും കേറുവാൻ ഭയപ്പെടുന്ന മല' [എന്നാൽ ശേഷം പേർ എത്ര അധികം ഭയപ്പെടും;] 'അവൻ വന്നാലും സാധിക്കയില്ല' [വരാഞ്ഞാൽ ഒട്ടും സാധിക്കയില്ല] വിശേഷതയെക്കാണിക്കുന്നതിന്നു ഉം എന്നതിനു പകരം 'കൂട, കൂടയും, തന്നെയും, പോലും' എന്നവ വരും: ദൃ--ന്തം; 'അവന്റെ കല്യാണത്തിന്നു രാജാവു കൂട വന്നു; കാട്ടാളന്മാരു കൂടയും കേറാത്ത മല; വിദ്വാന്മാരു തന്നെയും അതിശയിക്കുന്ന വാക്കു; മൂഢന്മാൎക്കു പോലും അറിയാകുന്ന കാൎയ്യം.'
൪൫൨. ഉം എന്നതു തികവിനെക്കാണിക്കുന്നതു പറയുന്ന സംഗതി താനേ മുഴുവനായും കാൎയ്യത്തിന്റെ തികവിനു മറ്റൊന്നും വേണ്ടാതെയും ഇരിക്കുമ്പോൾ ആകുന്നു: ദൃ--ന്തം; 'രാജാവും വന്നു മന്ത്രിയും വന്നു' [വരേണ്ടുന്നതു അവരിരുവരും തന്നേ.]
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syam Kumar എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |