ത്യേകം പ്രത്യേകം ചേരും: ദൃ-ന്തം; 'ഞാനും അവനും വന്നു; അതു ജനിക്കും നിനക്കും കൊള്ളാം; ഭൎത്താവു ചിരിച്ചും ഭാൎയ്യ കരെഞ്ഞും മനുഷ്യരെ വശത്തിലാക്കുന്നു; നീ നിന്നാലും പോയാലും കൊള്ളാം. ഈ പ്രയോഗത്താലുള്ള സാദ്ധ്യം വാക്കിന്റെ ലോപവുംവാചകത്തിന്റെ ഭംഗിയും തന്നേ. എന്തെന്നാൽ 'ഞാനും അവനും വന്നു' എന്നുള്ളതു 'ഉം' എന്നതു കൂടതെ പറെക എന്നു വന്നാൽ 'ഞാൻ വന്നു അവൻ വന്നു' എന്നു പറയേണ്ടിവരും. അങ്ങനെ തന്നേ 'ഭൎത്താവു ചിരിച്ചും ഭാൎയ്യ കരെഞ്ഞും മനുഷ്യരെ വശത്തിലാക്കുന്നു' എന്നുഌഅതിൽ ംരം അവ്യയം തള്ളിയാൽ മനുഷ്യരെ വശത്തിലാക്കുന്നു എന്നു രണ്ടു പ്രാവശ്യം ഉച്ചരിക്കേണ്ടിവരും.
൪൪൮. ഉം എന്നതിനാൽ കൂട്ടിചേൎക്കപ്പടുന്ന ആധേയങ്ങൾ ഒക്കെയും ആധാരത്തോടുള്ള സംബന്ധത്തിൽ ശരിയായിരുന്നാൽ രൂപത്തിൽ ഒത്തിരിക്കെണം. ദൃ--ന്തം; 'ശത്രുക്കൾ വന്നു ജനങ്ങളെയും വീടുകളെയും നശിപ്പിച്ചു' ('വീടുകൾ' എന്നരുതു). 'ഇനിക്കു ഭക്ഷിക്കുന്നതിന്നും കുടിക്കുന്നതിന്നും ഒന്നുമില്ല,' (കുടിപ്പാനും' എന്നരുതു) 'ഒരിക്കൽ മരിക്കുന്നതും അതിന്റെ ശേഷം ന്യായ വിധിയും' എന്നുള്ളതു ശരിയല്ല; ഒരിക്കൽ മരണവും അതിന്റെ ശേഷം ന്യായവിധിയും' എന്നെങ്കിലും വേണം. എന്നാൽ അൎത്ഥ വ്യത്യാസമുണ്ടായിരുന്നാൽ രൂപഭേദം വരെണം: ദൃ-ന്തം; 'അവർ രാജാവിനോടും രജാവിന്നായിട്ടും യുദ്ധം ചെയ്യും'. ൪൪൯. മലയായ്മയിൽ വ്യാകരണപ്പിഴ അധികം വരുന്നതു ചേരരുതാത്ത ആധേയങ്ങളെ ഉം എന്നതിനാൽ സംബന്ധിപ്പിച്ചു ചില അധാരങ്ങളോടു ചേൎക്കുന്നതിനാൽ ആകുന്നു. എന്തെന്നാൽ ആധേയങ്ങൾ പല കൂട്ടികെട്ടുകൾ ഉണ്ടായിട്ടു ആധാരവുമായിട്ടു ഇടവിട്ടുവരുമ്പോൾ മുൻപിൽപ്പറഞ്ഞ ആധേയങ്ങളെക്കുറിച്ചുള്ള ഓൎമ്മ വിട്ടുപോയിട്ടു പിന്നത്തേതു മത്രം ആധാരത്തോടു ചേരുന്നതായിരിക്കുന്നു. ദൃ-ന്തം; "ചട്ടം വെച്ചരിക്കുന്നതിൻവണ്ണം ശരിയായിട്ടു നടക്കാതെയും (നടക്കാതിരിക്കയും) ഒരു വേള ഹൎജി എഴുതി ബോധിപ്പിച്ചും സങ്കടം വെച്ചും ഉത്തരവുകൾ വന്നാൽ ഓരോ ശഠതകൾ ഉണ്ടാക്കിത്താമസിപ്പിക്കയും ചെയ്തുവരുന്നു." "അയല്ക്കാരു മുതലായ ആളുകൾ ഭയപ്പട്ട ഒളിച്ചുപോകയും മറഞ്ഞുപാൎക്കയും അതിനാൽ കാൎയ്യത്തിൽ ഉടനേ തെളിവു കിട്ടുന്നതിന്നു പ്രയാസമായിട്ടു തീരുന്നതും (തീരുകയും ചെയ്യുന്നതും"). ആധാരം ആധേയങ്ങളോടു ഒരുപോൽഎ ചേരുന്നതായിരിക്കണം: ദൃ-ന്തം; 'രാജ്യങ്ങളെയും കുടികളെയും കൊന്നവൻ' എന്നരുതു 'നശിപ്പിച്ചവൻ' എന്നു വേണം.
൪൫൦. ഉം എന്നതു അനുബന്ധമായി വരുന്നതു ഒരു സംഗതിയെപ്പറഞ്ഞു നിറുത്തിയതിന്റെ ശേഷം അതിനോടു ബന്ധ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |