ഗുണദോഷ വാക്കും ചെയ്യുന്നതിന്നു അനുവാദവും ഉണ്ടായാൽ മതി: ദൃ-ന്തം; 'പാപത്തെ വിട്ടൊഴിഞ്ഞുകൊൾവിൻ; നീ പോയിഉറങ്ങിക്കൊൾക'
൪൩൩. വെക്ക എന്നതു പ്രധാന ക്രിയയോടു ചേരുമ്പോൾ ആയതു കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല മറ്റൊരുത്തന്റെ ഗുണത്തിന്നായിട്ടു ചെയ്യപ്പടുന്നു എന്നു ഭാവം വരും. അതു പ്രധാന ക്രിയയുടെ വന്തത്തോടു ചേരുകയും സംസാരഭാഷയിൽ വകാരം ലോപിക്കയും ചെയ്യും: ദൃ-ന്തം; 'ഞാൻ കുളിച്ചുവെച്ചു വരാം, നീ വന്നേക്കെണം, അവൻ ഓടിയേച്ചു.'
൪൩൪. ചെയ്യാഞ്ഞാൽ ഉള്ള പഴി തീൎക്കുന്നതിന്നായിട്ടു ചെയ്യുന്നു എന്നു കാണിക്കുന്നതിന്നു 'വെക്ക' എന്നതു പ്രധാന ക്രിയയോടു ചേരും. എന്തെന്നാൽ ഒരുത്തന്നു വേണ്ടി ഒരുത്തൻ വല്ലതും ചെയ്യുന്നതു മിക്കവാറും സന്തോഷത്തോടല്ല പഴിയൊഴിക്കുന്ന വകെക്കായിട്ടാകുന്നു: ദൃ-ന്തം; 'ഞാൻ പോയേക്കാം' [എന്റെ പേരിൽ കുറ്റമിരിക്കയില്ല] 'നീ വന്നേക്കെണം' [നിന്റെ മേൽ പഴിയിരിക്കരുതു.]
൪൩൫. 'വെക്ക' എന്നതു ഭവിഷ്യത്തിൽ സംദേഹ ഭാവത്തെക്കാണിക്കും. എന്തെന്നാൽ ഒരുത്തന്നു വേണ്ടി ഒരുത്തൻ ഒന്നു ചെയ്യുന്നതു നടക്കുവോളത്തേക്കു സാമാന്യേന സംശയമാകുന്നു: ദൃ-ന്തം; 'അവർ വന്നേക്കും; അവൻ എഴുതിയേച്ചാൽ കാൎയ്യം ഒക്കും.'
൪൩൬. ഇടുക എന്നതു വെക്ക എന്നതിന്റെ അൎത്ഥത്തിൽ വന്തത്തോടു ചേൎന്നു ചിലപ്പോൾ സഹായ വചനമായിട്ടു വരും. അപ്പോൾ ഇകാരം സമാന ദീൎഘമായിത്തീരുക നടപ്പാകുന്നു: ദൃ-ന്തം; ചെയ്തീടെണം; തന്നീടെണം.
൪൩൭. 'വെക്കു' എന്നതുപോലെ 'ഇടുക' എന്നതും ക്രിയ ചെയ്യപ്പടുന്നതു കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല മറ്റൊ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |