ക്കയും വേണം 'എന്നതു ക്രിയകൾ നടന്നിട്ടുള്ള ആവശ്യത്തെ താല്പൎയ്യ സംഗതിയായിട്ടു കാണിക്കുന്നു. 'നീ എഴുതുകയും വായിക്കയും ചെയ്യേണം' എന്നതിൽ കൎത്താവു ചെയ്യേണ്ടുന്ന മുറയെ സാരകാൎയ്യമായിട്ടു പറയുന്നു.
൪൨൬ 'കഴിക' എന്നതു പ്രധാന വചനത്തിന്റെ നന്തത്തോടു ചേൎന്നു ആധീനതയെക്കാണിക്കുന്നതിന്നു പ്രയോഗിക്കപ്പടും. 'ആക' വെണ്ടുകാ എന്നവയെപ്പോലെ ഭവിഷ്യം വൎത്തമാനാൎത്ഥത്തിൽ വരും: ദൃ--ന്തം; ഇനിക്കു എഴുതുവാൻ കഴിയും: അവൻ പറവാൻ കഴികയില്ല. 'പ്രതിഭാവത്തിന്നു 'കൂടുക, മേലുക, വഹിക്ക എന്നവയുടെ ഭവിഷ്യകാല പ്രതിഭാവങ്ങളാകുന്ന കൂടാ, മേലാ, വഹിയാ എന്നവ പ്രയോഗിക്കപ്പടും: ദൃന്തം; നീ പോയിക്കൂടാ: അവന്നു എഴുതുവാൻ മേലാ; ഇനിക്കു നടപ്പാൻ വഹിയാ'.
൪൨൭ ആക, കഴിക എന്നവ തമ്മി. കുറെ ഭേദമുണ്ടു, ഇനിക്കു എഴുതാം എന്നു എഴുതുന്നതിന്നു വശം എങ്കിലും അനുവാദം എങ്കിലും ഉണ്ടായിരുന്നാൽപ്പറയാം. 'ഇനിക്കു എഴുതുവാൻ കഴിയും എന്നതിൽ വശതയെ മാത്രം കാണിക്കുന്നു. ഇനിക്കു എഴുതിക്കൂടാ എൻ്നതിൽ അനുവാദമില്ലെന്നും, ഇനിക്കു എഴുതുവാൻ കഴികയില്ല എന്നതിൽ വശമില്ലെന്നു എങ്കിലും മനസ്സില്ലെന്നു എങ്കിലും, ഇനിക്കു എഴുതുവാൻ മേലാ-വഹിയാ എന്നവയിൽ പുറമേ തടങ്ങലുണ്ടെന്നും അൎത്ഥം വരും.
൪൨൮. വചനത്തിന്റെ സ്വഭാവത്തെസ്സംബന്ധിക്കുന്ന സഹായ വചനങ്ങൾ 'പടുക, കൊള്ളുക, വെക്കുക, ഇടുക, കളെക, പോക വരിക, തീരുക, തരിക, കൊടുക്ക' എന്നിങ്ങനെയുള്ളവയാകുന്നു. അവയിൽ "പടുക" എന്നതു ആന്തത്തോടു ചേരുമ്പോൾ കൎമ്മിക്രിയയാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | 4 / 4 |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |