താൾ:A Grammer of Malayalam 1863.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൪

അധികം നാളേക്കു നിലനില്ക്കുന്ന പടുതിക്കും പ്രയോഗിക്കപ്പടുവാറുണ്ടു: ദൃ-ന്തം; 'തൊമ്മൻ പള്ളിക്കൂടത്തിൽ ഉണ്ടും കൊണ്ടു കിടക്കുന്നു; രാമച്ചാരുടെ വക ദ്രവ്യം എന്റെ പറ്റിൽ കുറെ കിടപ്പുണ്ടു; 'ഇരിക' എന്നതു സ്തിരവും മാനവും ഉള്ള അവസ്ഥയെക്കാണിക്കും: ദൃ-ന്തം; 'ആലപ്പുഴെയിരിക്കുന്ന സായ്പ' നില്ക്ക എന്നതു കീഴുമണിയത്തെക്കുറിക്കും: ദൃ-ന്തം; 'രാജാവിന്റെ അടുക്കൽ നില്ക്കുന്ന സേവകന്മാർ; 'ഇരിക്ക' എന്നതു ത്രികാലങ്ങളോടു ചേൎന്നു വരുമ്പോൾ നിനവിനെ കാണിക്കുന്നു: ദൃ-ന്തം; അവൻ വന്നു എന്നിരിക്കുന്നു; ഞാൻ പോകുമെന്നിരിക്കുന്നു.

൪൨൦. 'എങ്കുക' എന്നതിന്നു 'പറക' എന്നൎത്ഥമാകുന്നു. അതിന്റെ ഭവിഷ്യമാകുന്ന ഏനും ഏനം, ഏനേ എന്നവ വന്തത്തോടു ചേൎന്നു ലന്തങ്ങളുടെ പിന്നാലേ വരും. ഭാവനയും ഭാവിതവും ഭൂതകാലത്തിൽ എന്ന കാണിക്കയും ചെയ്യും: ദൃ-ന്തം; 'മഴ പെയ്തു എങ്കിൽ വെള്ളം പൊങ്ങിയേനം. "മഴ പെയ്തുമില്ല വെള്ളം പൊങ്ങിയുമില്ല എന്നു ഭാവം. വചനിപ്പിന്റെ ശക്തിയെക്കുറെക്കുന്നതിന്നായിട്ടു ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിലും ഏനും എന്നതു ചേരും; ഞാൻ ശ്രമിച്ചെങ്കിൽ ഒത്തേനെ എന്നതിന്നു ഞാൻ ശ്രമിച്ചാൽ ഒക്കും എന്നു തന്നെ പോരുൾ എന്നുവരികിലും അത്ര നിശ്ചയത്തോടു പറയുന്നില്ല. 'ഏനും' എന്നതിന്നു പകരം ഭവിഷ്യത്തോടു 'ആയിരുന്നു' എന്നും ചേരും: ദൃ-ന്തം; 'മഴ പെയ്തു എങ്കിൽ വെള്ളം പൊങ്ങുമായിരുന്നു.'

൪൨൧. എങ്കുക എന്നതിൽനിന്നു ഏനം എന്നു വന്നതു തമിഴിലെ തിങ്കിറതു-തിൻറതു-തിമ്പതു-' എന്നവയിൽനിന്നു തിന്നു-തിന്നുന്നു-തിന്നും' എന്നും വരുന്നതിൻ വണ്ണം 'എന്നും' എന്നാകയും' വേണ്ടുക എന്നതിന്റെ ഭവിഷ്യമാകുന്ന 'വേണ്ടും എന്നതു' വേണും' വേണം, എന്ന തിരിയുന്നതുപോലെ, എന്നും, എന്നതു 'ഏനും-ഏനം' എന്നാകുന്നു. ആകയാൽ 'നീ ചോദിച്ചൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/189&oldid=155139" എന്ന താളിൽനിന്ന് ശേഖരിച്ചത്