താൾ:A Grammer of Malayalam 1863.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൧

യങ്ങളിൽ നന്തത്തോടും 'ഇട്ടു' എന്നതു ചേൎന്നു വരുന്ന വന്തത്തോടും വാച്യനാമത്തോടും ചില സവാച്യനാമങ്ങളോടും സംബന്ധിച്ചു വരും: ദൃ-ന്തം; 'വരുന്നുണ്ടു, വന്നിട്ടുണ്ടു, വരുവാനുണ്ടു, വരികയുണ്ടു, വരത്തില്ല. 'ഉള്ളു' എന്നതു 'ഉള്ളുക' എന്നതിന്റെ ഭവിഷ്യകാലമാകുന്നു. ഏകാന്ത സംബന്ധത്തെക്കാണിക്കുന്നതിന്നു ഏ എന്ന അവ്യയത്തിന്റെ പിൻപും ചില വന്തങ്ങളോടും ചേൎന്നും വരും: ദൃ-ന്തം; 'അവൻ വന്നേയുള്ളൂ; പാപി മരിക്കേയുള്ളൂ; രാജാവേ നീതി ചെയ്യുന്നുള്ളൂ; അകന്നുള്ളൂ; അടുത്തുള്ളൂ'. 'ഉള്ള' എന്നതു വൎത്തമാനകാല നാമാധേയമാകയാൽ അതിൻവണ്ണമൊക്കയും പ്രയോഗിക്കപ്പടും: ദൃ-ന്തം; വന്നിട്ടുള്ള, വരുവാനുള്ള, വീട്ടിലുള്ള.

൪൧൬ ത്രികാലങ്ങൾ തനിച്ചു നിൽക്കുമ്പോൾ കാലഭേദത്തെയും ഉണ്ടു, ഇല്ല എന്നവ ചേൎന്നു വരുമ്പോൾ സംഭവത്തെയും താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കും: ദൃ-ന്തം; 'രാജാവു വന്നു' എന്നു പറഞ്ഞാൽ രാജാവിന്റെ വരവു കഴിഞ്ഞു എന്നു മാത്രം തിരിയപ്പടുത്തുന്നു. 'രാജാവു വന്നിട്ടുണ്ടു' എന്നതിൽ വന്നു എന്നു മാത്രമല്ല വന്നാറേ തിരിച്ചു പോയില്ല എന്നെങ്കിലും വന്നതിനാലുള്ള ഫലം നിൽക്കുന്നു എന്നെങ്കിലും കൂടെ സാധിക്കും. വൎത്തമാനകാല രൂപത്തോടു 'ഉണ്ടു', 'ഇല്ല' എന്നവ ചേൎന്നാൽ ഭവിഷ്യത്തെയും കൂടെ കാണിക്കുന്നതിന്നു പ്രയോഗിക്കപ്പടും: ദൃ-ന്തം; ഞാൻ ഇപ്പോൾ വായിക്കുന്നുണ്ടു: അവൻ നാളെ ആലപ്പുഴെക്കു പോകുന്നുണ്ടു. 'എഴുതുന്നു' എന്നതു എന്തു ചെയ്യുന്നു എഴുതുന്നോ വായിക്കുന്നോ എന്നുള്ള ചോദ്യത്തിന്നു ഉത്തരമാകും. 'എഴുതുന്നുണ്ടു' എന്നു പറഞ്ഞാൽ എഴുതുന്നോ ഇല്ലയോ എന്നുള്ള ചോദ്യത്തെ തടുക്കുന്നു. അങ്ങനെ തന്നേ 'പോകും', എന്നതു പോകുമോ നിൽക്കുമോ എന്തുചെയ്യും എന്നോ, പോകുമോ, പോകയില്ലയോ എന്നോ ഉള്ള ചോദ്യങ്ങളിൽ ഒന്നിന്നു ഉത്തരം ഭാവിക്കുന്നു. 'പോകുന്നുണ്ടു എന്നു പറഞ്ഞാൽ പോകുമോ ഇല്ലയോ എന്നുള്ളതിന്നു മാത്രം ഉത്തരമാകും. 'ഉണ്ടു' 'ഇല്ല' എന്നവയോടു 'ആയിരുന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/186&oldid=155136" എന്ന താളിൽനിന്ന് ശേഖരിച്ചത്