ല നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'വാടുക-വാടൽ, പാടുക-പാടൽ, വാരുക-വാരൽ, തള്ളുക-തള്ളൽ.
൪൦൬. ധാതുക്കളിൽനിന്നു അ, അം, വി, തി, ച്ച, മ എന്നവ മുതലായിട്ടു ചില പ്രത്യയങ്ങൾ ധാതുവിനോടു ചേൎന്നു പല തര നാമങ്ങളും ഉണ്ടാകും: ദൃ-ന്തം; 'തടുക്കുക-തട, ഉടുക്കുക-ഉട, കൊടുക്കുക-കുട, കൊല്ലുക-കുല; നീളുക-നീളം, അകലുക-അകലം, മറക്കുക-മറവി, കേൾക്കുക-കേൾവി, തോല്ക്കുക-തോലി, കെടുക്കുക-കെടുതി, അറുക-അറുതി, പൊറുക്കുക-പൊറുതി, പടുക-പടുതി; താക്കു-താഴ്ച, വീഴുക-വീഴ്ച, വളെരുക-വളെൎച്ച, കാണുക-കാഴ്ച, ഉരുളുക-ഉരുൾച്ച, അകലുക-അകല്ച്ച; കുളിരുക-കുളിൎമ്മ, താഴുക-താഴ്മ, ആടുക-ആടുതൽ, കെടുക-കെടുതൽ, ചുമക്കു-ചുമതല, പറക്കുക-പറവ, നോക്കുക-നോട്ടം.
൪൦൭. പ്രതിഭാവ വാച്യനാമത്തിന്റെ അന്തത്തിലേ കകാരം മകാരമായിട്ടു മാറി ചിലപ്രതിഭാവ നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'വരായ്ക-വരായ്മ, നടക്കായ്ക-നടക്കായ്മ,' യ്ക, യ്മ എന്നവയേ ഴ്ക, ഴ്മ, എന്നാക്കി 'വരാഴ്ക-വരാഴ്മ' എന്നിങ്ങനെ പറയുന്നതു അവശബ്ദമാകുന്നു.
൪൦൮. ധാതുക്കളും വചനാധേയങ്ങളും ആധേയമായിനിന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; ഉടുപുടവ, കെടുകാൎയ്യം, നടുതല, പടുകാലം, നീക്കുപോക്കു, ഓടിവരവു, ചാടിനടപ്പു, കൂടപ്പോക്കു, വളരെപ്പറച്ചിൽ, എങ്കിൽശ്ശബ്ദം.'
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |