താൾ:A Grammer of Malayalam 1863.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൩

ജ്ഞാപനം. സവാച്യനാമങ്ങൾ നാമാധേയങ്ങളോടു 'അവൻ' എന്ന സൎവനാമം ചേൎന്നുണ്ടാകുന്നവയാകുന്നു എന്നു ഒരു പക്ഷം ചിലൎക്കുണ്ടു എങ്കിലും സൂക്ഷ്മം വിചാരിക്കുമ്പോൾ അവ വൎഗ്ഗ നാമങ്ങൾ തന്നെ ആകുന്നു എന്ന കാണുന്നതിനിട വരും. എന്തെന്നാൽ അവ വചനത്തോടു സംബന്ധമുള്ള ഏതുപൊരുളിന്നും കൊള്ളുന്നു. മറ്റവ നിശ്ചയകരങ്ങളാകയാൽ ആവൎത്തിച്ചു പറയുന്ന പ്രത്യേക പൊരുളുകളോടു ചേരുന്നതിനെ ഇടയുള്ളു. പിന്നയും നാമാധേയവും നിശ്ചയകരവും തമ്മിൽ സന്ധിമുറെക്ക ഒന്നിക്കുമ്പോൾ ഇടയിൽ യകാരം വരുന്നതാകായാൽ 'നടന്നയവൻ-നടന്നയവൾ' എന്നിങ്ങനെ വരുന്നതല്ലാതെ 'നടന്നവൻ നടന്നവൾ' എന്നു വരുന്നതിനിടയില്ല. ഇതു കൂടാതെയും ംരം വക നാമങ്ങൾ നിശ്ചയകരങ്ങൾ ചേൎന്നുണ്ടാകുന്നവയായിരുന്നാൽ, അവെക്കു മുൻപിൻ നിശ്ചയകരങ്ങളാകുന്ന അ, ഇ, എന്നവ ചേരുന്നതിനിടയില്ല. എന്നാൽ ഇവയോടു മേൽപ്പറഞ്ഞ അക്ഷരങ്ങൾ ചേൎന്നു വരിക നടപ്പാകുന്നു: ദൃ-ന്തം; 'അപ്പോകുന്നവൻ' ഈ മൂക്കുപോയവൻ; എന്നാൽ 'ഞാൻ ഒരു പുസ്തകം വാങ്ങിച്ചതു പുത്തനാകുന്നു' എന്നുള്ളതിൽ 'വാങ്ങിച്ചതു' എന്നുള്ള പദം സവാച്യമല്ല; വാങ്ങിച്ചു അതു എന്നവയുടെ ഒന്നിപ്പാകുന്നു. അങ്ങനെ തന്നെ 'ഇനിക്കൊരു ഭൃത്യനുണ്ടായിരുന്നവൻ ഭോഷനാകുന്നു' എന്നതു 'ഇനിക്കൊരു ഭൃത്യനുണ്ടായിരുന്നു അവൻ ഭോഷനാകുന്നു' എന്നവയെ കൂട്ടിപ്പറയുന്നതല്ലാതെ മറ്റൊന്നുമല്ല.

൩൯൮. സവാച്യനിലിംഗം വാച്യനാമത്തിന്നായിട്ടു പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'അവൻ പറഞ്ഞതുകൊണ്ടു' എന്നതിന്നു 'അവൻ പറകകൊണ്ടു' എന്നുതന്നേ അൎത്ഥമാകുന്നു; എന്നാൽ അതു ക്രിയെക്കും പൊരുളിന്നും ഒരുപോലെ കൊള്ളുന്നതാകയാൽ ചിലപ്പോൾ വാക്യത്തിന്റെ അൎത്ഥം സംശയമായിരിക്കും: ദൃ-ന്തം; 'അവൻ പറയുന്നതിൽ നല്ലസാരമുണ്ടു' എന്നതിന്നു അവന്റെ പറച്ചിലിൽ നല്ല സാരമുണ്ടെന്നും അവൻ പറയുന്ന സംഗതിയിൽ നല്ല സാരമുണ്ടെന്നും രണ്ടു വിധേനയും പൊരുളാകും സവാച്യനാമങ്ങളുടെ നിൎല്ലിംഗം, ലിംഗ സംഖ്യഭേദങ്ങളെക്കാണിച്ചിട്ടു ആവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/178&oldid=155127" എന്ന താളിൽനിന്ന് ശേഖരിച്ചത്