താൾ:A Grammer of Malayalam 1863.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൨

തിനെ 'പ്പവൻ' എന്നും മാറ്റുന്നതിനാൽ ഉണ്ടാകുന്നു; ദൃ-ന്തം; 'വരുവാൻ=വരുവവൻ; കേൾപ്പാൻ-കേൾപ്പവൻ; ഇവെക്കു ശേഷം നാമങ്ങളെപ്പോലെ ലിംഗഭേദങ്ങളും സംഖ്യവ്യത്യാസങ്ങളും വിഭക്തിരൂപങ്ങളും ഉണ്ടു: ദൃ-ന്തം; 'നടന്നവൻ=നടന്നവൾ; നടന്നതു-നടന്നവർ-നടന്നവ-നടന്നവനെ-നടന്നവളോടു-നടന്നതിന്നു' പിന്നയും 'അവൻ, അവൾ, അവർ' എന്നവ 'ഓൽ-ഓൾ-ഓർ' എന്നും ചുരുങ്ങുകനടപ്പുണ്ടു: ദൃ-ന്തം; 'കണ്ടവൻ-കണ്ടോൻ-കേൾപ്പവൾ-കേൾപ്പോൾ, വലിയവർ, വലിയോർ' എന്നാൽ ഉപതു എന്നതു ചിലപ്പോൾ അത്തു എന്നു ചുരുങ്ങും: ദൃ-ന്തം; 'വരുവതു-വരുത്തു; കേൾക്കുവതു-കേൾക്കത്തു'

൩൯൭. സവാച്യനാമങ്ങൾക്കു മറ്റുള്ള നാമങ്ങളെപ്പോലെ വിഭക്തി രൂപങ്ങൾ ഉള്ളതു കൂടാതെ അവയുടെ മൂലവചനങ്ങളെപ്പോലുള്ള അന്ന്വയങ്ങളും ഉണ്ടു: ദൃ-ന്തം; 'എന്നെത്തല്ലിയവൻ, രാജാവിനോടു മത്സരിച്ചവർ' നാമാധേയങ്ങളെപ്പോലെ കൎത്താവു, കൎമ്മം, കാരണം മുതലായിട്ടു പലതര സംബന്ധത്തിലും അവ അന്ന്വയിക്കപ്പടും: ദൃ-ന്തം; പോകുന്നവൻ (ഗമനം ചെയ്യുന്ന ക്രിയാകൎത്താവു') തിന്നതു-തിന്നപ്പട്ട വസ്തു' (പറഞ്ഞതു) പറച്ചിലിന്റെ കാൎ‌യ്യം, സവാച്യ നാമങ്ങളുടെ കാലം നിരാധാരമായിട്ടും പരാധാരമായിട്ടും വരും: ദൃ-ന്തം; ആലുവായ്ക്കു പോയവനെ ഞാനറിയും, തിരുവല്ലായ്ക്കു പോകുന്നവരൊക്കയും അവന്നു ഒരു ചക്ക്രം വീടും കൊടുത്തു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/177&oldid=155126" എന്ന താളിൽനിന്ന് ശേഖരിച്ചത്