Jump to content

താൾ:A Grammer of Malayalam 1863.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൯

൩൯൨. നാമാധേയത്തിന്റെ പിൻപു ഒന്നിൽ അധികം നാമങ്ങൾ ഉണ്ടായിരുന്നാൽ ആധാരം മുൻപിലത്തേതു തനിച്ചോ എല്ലാം കൂടെ അടെച്ചോ എന്നു ഔചിത്യംകൊണ്ടു അറികേയുള്ളു: ദൃ-ന്തം; 'കൊച്ചീലെ ദിവാനും സായ്പും തമ്മിൽ ബഹു പക്ഷമായിരിക്കുന്നു', എന്നതിൽ 'കൊച്ചിയിലേ' എന്ന വിശേഷണം ദിവാനോടു മാത്രം ചേരുന്നു; എന്നാൽ ആലപ്പുഴെ ഇരിക്കുന്ന സായ്പും മദാമ്മയും കൊള്ളാകുന്നവരാകുന്നു.' എന്നതിൽ വിശേഷ്യം സായ്പും മദാമ്മയും കൂടെ ആകുന്നു; നിലഭേദമോ, ലിംഗഭേദമോ, സംഖ്യഭേദമോ ഉള്ള സവാച്യനാമങ്ങളെ നാമാധേയങ്ങളായിട്ടു പ്രയോഗിച്ചാൽ ഖണ്ഡിതം വരുന്നതാകുന്നു: ദൃ-ന്തം; 'സായ്പും കൊച്ചിയിലെ ദിവാനും, നല്ലവനായ യോസെപ്പും സഹോദരിയും; ആലപ്പുഴെ ഇരിക്കുന്നവരായ സായ്പും മദാമ്മയും'; സൎവനാമങ്ങളെ ആധേയമായിട്ടു പ്രയോഗിക്കുംപോഴും ഈ സംശയമുണ്ടു: ദൃ-ന്തം; 'ആ വള്ളക്കാരനും കൂടുകാരും' ചില വൈദ്യന്മാരുടം, ആശാന്മാരും; എന്നാൽ പിന്നാലേ വരുന്ന നാമത്തിന്നു എന്തെങ്കിലും ഒരു വിശേഷണം ഉണ്ടായിരുന്നാൽ മുൻപിലത്തെ വിശേഷണം അതിനോടു സംബന്ധിക്കയില്ല: ദൃ-ന്തം; 'ആ നല്ല യജമാനനും, അവന്റെ ബാല്യക്കാരനും.'

൩൯൩. ഉം എന്ന അവ്യയംകൊണ്ടു സംബന്ധിക്കപ്പട്ടിരിക്കുന്ന രണ്ടാധേയങ്ങൾക്കു ഒരു മൊഴി തന്നെ ആധാരമായിട്ടു ബഹു സംഖ്യയിൽ വരുമ്പോൾ ആധേയങ്ങൾ സംബന്ധി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/174&oldid=155123" എന്ന താളിൽനിന്ന് ശേഖരിച്ചത്