ആയിരുന്നാൽ ഇരട്ടിക്കും: ദൃ-ന്തം; 'കിണറ്റിലെപ്പന്നി: വീടാക്കടം.'
൩൯൦. പ്രയോഗത്തെ സംബന്ധിച്ചു നാമാധേയത്തിന്നു വിശേഷണമെന്നും, അതിന്റെ ആധാരത്തിന്നു വിശേഷ്യമെന്നും പേരായിരിക്കുന്നു; എന്നാൽ വിശേഷണം ആവശ്യവിശേഷണം അലങ്കാര വിശേഷണം, കാരണ വിശേഷണം എന്നിങ്ങനെ മൂന്നു തരമായിരിക്കുന്നു: ദൃ-ന്തം; 'അവിവേകികളായ മനുഷ്യൎക്കു അബദ്ധം വരും' എന്നതിൽ 'അവിവേകികളായ' എന്നുള്ള വിശേഷണം കൊണ്ടു വിശേഷ്യത്തിന്റെ അൎത്ഥം ഖണ്ഡിക്കപ്പട്ടില്ലെങ്കിൽ കാൎയ്യം സത്യമായിരിക്കയില്ല. ആകയാൽ വിശേഷണം ആവശ്യമാകുന്നു; എന്നാൽ 'അറിവില്ലാത്ത മൃഗങ്ങൾ' എന്നതിൽ വിശേഷണം അലങ്കാരത്തിന്നു മാത്രമാകയാൽ അതുവിട്ടു പറഞ്ഞാലും പൊരുളൊക്കും പിന്നെയും 'മുക്തിയെത്തരുന്നവൻ ഭുക്തിയെയും തരും' എന്നതിൽ വിശേഷണം വിശേഷ്യത്തെക്കുറിൿച്ചു പറഞ്ഞിരിക്കുന്നതിന്റെ കാരണത്തെക്കാണിക്കുന്നു.
൩൯൧ ആധേയ വചനത്തിന്നു പകരം ആധേയ നാമത്തെ പ്രയോഗിച്ചാൽ പൊരുൾ ഒക്കുമെങ്കിലും ആധേയം സമാസ നാമത്തിന്റെ ഒരമിശകമായിരിക്കുന്നതല്ലാതെ വിശെഷ്യത്തിന്നു വിശേഷണമാകയില്ല: ദൃ-ന്തം; 'പഴനെല്ലു; പുതുവീഞ്ഞും, കുറുങ്കാടു, ദുഷ്ടമനുഷ്യർ', എന്നവെക്കു പല വകയുള്ളതില ഒരു വക നെല്ലു. വീഞ്ഞ, കാടു, മനുഷ്യൻ എന്നൎത്ഥമാകുന്നു, പഴയ നെല്ലും, പുതിയ വീഞ്ഞു, കുറിയകാടു, ദുഷ്ടനായ മനുഷ്യൻ എന്നു പറയും പോലെ വിശേഷണത്തെക്കാണിക്കുന്നില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |