താൾ:A Grammer of Malayalam 1863.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൭

മ്പോൾ അവയുടെ പിന്നാലെ ഉള്ള ആയ അത്തെ, എന്നവ മുതലായിട്ടു ചില നാമാധേയങ്ങൾ ചേരും. ദൃ-ന്തം; 'ഗുണമുള്ള ശീലം രാജാവായ ദാവീദു, മുൻപിലത്തേ പുസ്തകം.

൩൮൯. ഉള്ള എന്നതു എല്ലാ വിഭക്തികളോടും ഒരു പോലെ ചേരുന്നതാകുന്നു: ദൃ-ന്തം; ദ്രവ്യമുള്ള മനുഷ്യൻ, രാജാവിനെ ഉള്ള ഭയം, ദുഷ്ടനോടുള്ള വഴക്കും, ഞങ്ങൾക്കുള്ള ആട്ടിൻകുട്ടി, കല്ലാലുള്ള ബിംബം; നാട്ടുപുറത്തിലുള്ള ജനങ്ങൾ' എന്നാൽ 'ആയ' എന്നതു പ്രഥമയോടും സപ്തമിയോടുമേ നടപ്പായിട്ടു ചേരുന്നുള്ളു: ദൃ-ന്തം; 'ഗുണവാനായ രാജാവു; അന്യദെശത്തെ ജനങ്ങൾ' പിന്നെയും പ്രഥമയുടെ പിന്നാലെ 'ഉള്ള' എന്നതു ഗുണവും ഗുണിയും തമ്മിലുള്ള സംബന്ധത്തേയും; 'ആയ' എന്നതു ഗുണികൾ തമ്മിലുള്ള സംബന്ധത്തേയും കാണിക്കുന്നു; എന്നാൽ ഗുണം അധികമായിട്ടു ശോഭിക്കുന്നതു ഗുണികൾ തമ്മിൽ 'ആയ' എന്നതു മുഖാന്തരം സംബന്ധിക്കുംപോൾ ആകുന്നു; എന്തെന്നാൽ 'ഗുണമുള്ള മനുഷ്യൻ' എന്ന ചില ഗുണങ്ങൾ ഉള്ളവനെ കുറിച്ചുപറയാം 'ഗുണവാനായ മനുഷ്യൻ' എന്നതിന്നു 'ഗുണം തികഞ്ഞവൻ എന്നു അൎത്ഥമാകുന്നു; അങ്ങനെ തന്നെ 'തെളിവുള്ള കാൎ‌യ്യം എന്നു അതിൽ ചില തെളിവുകൾ ഉണ്ടായിരുന്നാലും പറയാം; 'തെളിവായ കാൎ‌യ്യം എന്നു പറയെണമെങ്കിൽ കാൎ‌യ്യം മുഴുവനും തെളിവായിരിക്കെണം. സപ്തമിയോടു ചേരുംപോൾ ഉള്ള എന്നതു ആധാരത്തിന്റെ ഇരിപ്പടത്തെയും 'ആയ' എന്നതു ഏ എന്നു ചുരുങ്ങി ആധാരത്തിന്നു സ്ഥലത്തോടുള്ള സംബന്ധത്തെയും കാണിക്കുന്നു: ദൃ-ന്തം; 'ചീനത്തുള്ള ജനങ്ങൾ എന്നു ആ ദിക്കിൽ പാൎക്കുന്ന എല്ലാ ജാതിക്കാരെയും പറയാം, 'ചീനത്തെ ജനങ്ങൾ' എന്നു ആ ദിക്കിലെ ജാത്യ കുടികളായ ചീനന്മാരെ സംബന്ധിച്ചെ പറയാവു; പിന്നെയും 'ചീനത്തുള്ള ജനങ്ങൾ' എന്നു ആ സ്ഥലത്തു പാൎക്കുന്നവരെത്തന്നെ പറഞ്ഞുകൂടു; 'ചീനത്തെ ജനം എന്നു അവിടം വിട്ടു മറുദിക്കിൽപ്പോയിപ്പാൎക്കുന്നവരെയും പറയാം. 'അത്തേ' എന്നതു 'അതായ' എന്നതിന്റെ ചുരുക്കമെന്ന പോലെ തോന്നുന്നു, അതു ചേരുന്നതു സപ്തമിയുടെയും ലന്തങ്ങളുടെയും പിന്നാലെ ആകുന്നു: ദൃ-ന്തം; 'മുൻപിലത്തെച്ചുമടു ഇന്നലത്തെ മഴ; അപ്പോഴത്തെ പടുതി; അവൻ വന്നാലത്തെ ഉപകാരം; 'ആയ' എന്നതിന്റെ ചുരുക്കമായ ഏകാരത്തിന്റെയും പ്രതിഭാവ നാമാധേയത്തിന്റെ അന്തത്തിൽ വരുന്ന ആകാരത്തിന്റെയും പിന്നാലെ വരുന്ന ഹല്ലു ഖരങ്ങൾ മുതലായിട്ടുള്ളവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/172&oldid=155121" എന്ന താളിൽനിന്ന് ശേഖരിച്ചത്