മുൻപിൽ ആയിരിക്കെണം, ഇടയിൽ നാമങ്ങളുടെ ആധേയ രൂപമോ ലോപഷഷ്ഠിയൊ, സപ്തമിയൊ, മറ്റു നാമാധേയങ്ങളൊ അല്ലാതെ വേറുവിട്ടു മൊഴികൾ വന്നു കൂടാ: ദൃ-ന്തം; 'ഞാൻ ദ്രവ്യം കൊടുത്ത വീട്ടുകാരൻ,' പറഞ്ഞാൽ കേൾക്കാത്ത ജനങ്ങൾ; ആ വരുന്ന നല്ല മനുഷ്യൻ; പാപം ചെയ്യുന്ന ഈ ദുഷ്ടന്മാർ; രാവണനെ ജയിച്ച ദശരഥപുത്രൻ; അവൻ വിലെക്കു വാങ്ങിച്ച ആട്ടിൻ കുട്ടി; ഞാൻ കണ്ട ദേശത്തു ജനങ്ങൾ; രോഗി ആയി കിടക്കുന്ന മഠത്തിൽ കേരുളൻ; എന്നാൽ ദശരഥന്റെ; ആട്ടിന്റെ ദേശത്തെ, മഠത്തിലേ, എന്നിങ്ങനെ പറഞ്ഞാൽ ജയിച്ചതും വാങ്ങിക്കപ്പട്ടതും കണ്ടതും കിടക്കുന്നതും, പുത്രൻ കുട്ടി, ജനങ്ങൾ, കേരുളൻ, എന്നിങ്ങനെ ക്രമത്തിനു അൎത്ഥം വരുന്നതിനു പകരം; 'ദശരഥൻ, ആടു, ദേശം, മഠം എന്നു ംരം മുറെക്കു അൎത്ഥമായിത്തീരും.
൩൮൭. ആധാരത്തിന്നു മറ്റും വല്ല ആധേയങ്ങൾ ഉണ്ടായിരുന്നാൽ അപ്പോൾ വാചകത്തിന്നു ചില ഭാഷദേഭം വരുത്തുവാൻ ഉള്ളതാകുന്നു വിവരപ്പടുത്തേണമെങ്കിൽ
(൧) ഷഷ്ടി വിഭക്തിയെ ആധേയരൂപത്തിൽ എങ്കിലും ലോപഷഷ്ഠിയില്ലെങ്കിലും ആക്കുകയും സപ്തമിയോടു ചേൎന്നിരിക്കുന്ന നാമാധേയത്തെക്കളകയും ചെയ്യുന്നതു: ദൃ-ന്തം; പാഞ്ചാലത്തിന്റെ രാജാവിന്നു വിശേഷണമായിട്ടു കേൾവിപ്പട്ട എന്നു വരുമ്പോൾ പാഞ്ചാല ദേശരാജാവു' അല്ലെങ്കിൽ 'ദേശത്തിൻ രാജാവു' എന്നും കനാൻ നാട്ടിലെ ജനങ്ങൾക്കു വിശേഷണമായിട്ടു 'ദുഷ്ടന്മാരായ' എന്നതിനെ കൂട്ടെണമെങ്കിൽ 'ദുഷ്ടന്മാരായ കനാൻ നാട്ടുജനങ്ങൾ' എൻ്നും പറയെണം.
(൨) നാമാധേയത്തെ വചനാധേയമായിട്ടു മാറ്റിപ്പിന്നാലെ സവാചന്യനാമത്തെ പ്രയോഗിക്കുന്നതു: ദൃ-ന്തം; 'ഭയത്താൽ ഉണ്ടായ' എന്നതിനെ 'ഒരു രാജാവിന്റെ മരണം' എന്നതിനോടു ചേൎക്കുന്നതിനു' ഒരു രാജാവു ഭയത്താൽ മരിക്കുന്നതു എന്നും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |