പോയ തിരുവുപ്പാടിനെ അവൻ കണ്ടിട്ടുണ്ടു' എന്നു പറയുന്നതിൽ തിരുവുപ്പാടു രാമേശ്വരത്തിനു പോയതു കണ്ട സമയത്തിനു മുൻപോ പിമ്പോ കണ്ടപ്പൊഴോ ആയിരിക്കും;' മരിച്ചവർ ഒക്കയും ഒടുക്കത്തെ ദിവസത്തിൽ ഉയിൎത്തെഴുന്നേൽക്കും, എന്നതിൽ പറയുന്ന ഈ സമയത്തിനു മുൻപു മരിച്ചവരും ഇപ്പോൾ മരിക്കുന്നവരും ഇനിയും ഉയിൎത്തെഴുന്നെല്പിനു മുൻപിൽ മരിപ്പാനിരിക്കുന്നവരും ഉൾപട്ടിരിക്കുന്നു.
൩൮൪. നാമാധേയങ്ങൾക്കു ആധാരമായിട്ടു ക്രിയയുടെ കൎത്താവു തന്നെ അല്ല അതിന്റെ കൎമ്മവും കാരണവും ഫലവും മറ്റും പല സംഗതികളും വരും; വിവരപ്പടുത്തെണമെങ്കിൽ,
(൧) കൎത്താവ : ദൃ-ന്തം; 'ചത്ത സിംഹം; ഉണ്ണുന്ന മനുഷ്യൻ വരുങ്കാലം.'
(൨) കൎമ്മം : ദൃ-ന്തം; ഉണ്ണുന്ന ചോറു; ഉണ്ണാവിരുത്തി; പറയാത്തകാൎയ്യം
(൩) സാഹിത്യം : ദൃ-ന്തം; ഞാൻ തൎക്കിച്ച വിദ്വാൻ; അവൻ പൊന്നു വാങ്ങിച്ച വ്യാപാരി; രാജാവു ക്ഷമിക്കാത്ത കുറ്റക്കാരൻ:
(൪) ഫലം : ദൃ-ന്തം; 'യജമാനൻ ശമ്പളം കൊടുക്കുന്ന ഭൃത്യൻ: ഞാൻ പോകുന്ന രാജ്യം; നീ വന്ന സമയം.'
(൫) കാരണം : ദൃ-ന്തം; 'ഉണ്ണുന്ന കൈ, എഴുതിയ നാരായം.'
(൬) സ്ഥലം : ദൃ-ന്തം; 'ഉണ്ണുന്ന കിണ്ണൻ പാൎക്കുന്ന വീട.'
(൭) മറ്റും സംഗിതകൾ; ദൃ-ന്തം; 'അവൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |