താൾ:A Grammer of Malayalam 1863.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൨

ദ്ധാത്മാവാം ദൈവം,' 'ആകുന്നു' എന്നതു വൎത്തമാനകാലത്തെ വിശേഷപ്പടുത്തിക്കാണിക്കുന്നതിന്നു മാത്രമേ പതിവായിട്ടു പ്രയോഗിക്കപ്പടുന്നുള്ളു: ദൃ-ന്തം; ധനവാനാകുന്ന ധൎമ്മി; ഭാവവചനങ്ങളിൽ 'ഉണ്ടു' എന്നതിന്റെ നാമാധേയം 'ഉള്ള' എന്നാകുന്നു.

൩൮൨. 'വലിയ, ചെറിയ നല്ല' എന്നു മുതലായിട്ടു ചില നാമാധേയങ്ങളുള്ളതു അവയോടു സംബന്ധമായിരിക്കുന്ന ചില ഗുണനാമങ്ങളുടെ മകാരാന്തത്തെയും മുൻപിൽ കാരം ഉണ്ടായിരുന്നാൽ അതിനെയും നീക്കീട്ടു ഇയ എന്നതിനെ ചേൎക്കുന്നതിനാൽ ഉണ്ടാകും പോലെ തോന്നുന്നു: ദൃ-ന്തം; 'കടുമ-കടിയ; തിനു-തീയ. കൊടുമ-കൊടിയ; നന്മ-നല്ല; വലിമ-വലിയ; ചെറുമ-ചെറിയ; കുറുമ-കുറിയ; പെരുമ-പെരിയ; അരുമ-അരിയ; എന്നാൽ സൂക്ഷ്മം വരുത്തി പറയുംപോൾ അവ ലോപിച്ചെടുത്ത ചില ഭൂതകാലനാമധേയങ്ങളാകുന്നു എന്നു വിചാരിക്കുന്നതിനിടയാകും: ദൃ-ന്തം; നെടുകിയ-നെടിയ; പെരുകിയ-പെരിയ; ചെറുകിയ-ചെറിയ, എങ്കിലും ഇങ്ങനെ ഉള്ള മൊഴികളിൽ ഭൂതകാലത്തിന്റെ ഭാവം തീരുമാനം മറവായിരിക്കുന്നു.

൩൮൩. നാമാധേയങ്ങളുടെ കാലം നിരാധാരമായും പരാധാരമായും വരും. ആതായതു ചിലപ്പോൾ പറയുന്ന സമയത്തോടും ചിലപ്പോൾ നിരാധാര വചനത്തിന്റെ കാലത്തോടും സംബന്ധമായിരിക്കും: ദൃ-ന്തം; 'ആ വള്ളത്തേൽ വരുന്നവനെ ഞാനിന്നലക്കണ്ടു; നാളക്കാണുകയും ചെയ്യും' എന്ന വാക്യത്തിൽ 'വരുന്ന' എന്നതിന്റെ കാലം നിരാധാരമായിപ്പറയുന്ന കാലത്തോടല്ലാതെ കണ്ട സമയത്തോടു എങ്കിലും ചേരുന്നില്ല; 'തിരുവനന്തപുരത്തിനു പോകുന്ന ഒരുത്തനെ ഞാൻ വഴിയിൽ വെച്ചു കണ്ടു' എന്നതിൽ കാലം പരാധാരമാകയാൽ പോയ സമയവും കണ്ട സമയവും തമ്മിൽ സംയോഗമായിരിക്കുന്നു, 'രാമേശ്വരത്തിന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/167&oldid=155115" എന്ന താളിൽനിന്ന് ശേഖരിച്ചത്