൩൬൦. ക്രിയകൾ തമ്മിൽ സാധനസാധ്യമായിട്ടു സംബന്ധപ്പട്ടിരുന്നാൽ സാധനം സ്വയഭാവ വന്തത്തിലായിരിക്കും: ദൃ-ന്തം; 'അവൻ വിഷം തിന്നു മരിച്ചു' എന്നതിന്നു വിഷം തിന്നതു മരിപ്പാനായിട്ടു എന്നു അൎത്ഥമാകും. ആധാരമായി വരുന്നതു ഭാവ വചനങ്ങളും ചില സംഭവ വചനങ്ങളും ആയിരുന്നാൽ വന്തം പ്രകാരത്തെക്കാണിക്കും: ദൃ-ന്തം; 'അവൻ കളിച്ചു നടക്കുന്നു' ആധേയത്തിന്റെയും ആധാരത്തിന്റെയും കൎത്താവു ചിലപ്പോൾ വെവ്വേറായും വരും: ദൃ-ന്തം; 'അവൻ ഒരു വാഴ വെച്ചു കുല ഉണ്ടായതിന്റെ ശേഷം' ആന്തം എന്നതു പോലെ വന്തവും ആവൎത്തിക്കപ്പടാകുന്നതാകുന്നു: ദൃ-ന്തം; 'ചാടിച്ചാടി നടക്കുന്നു, മഴ ഏറി ഏറി വരുന്നു'. പ്രതിഭാവവന്തം കാരണത്തെക്കാണിക്കും, അതിനോടു ഇട്ട എന്നതു പൊരുൾഭേദം കൂടാതെ ചേരുകയും ചെയ്യും: ദൃ-ന്തം; അവൻ വരാഞ്ഞു കാൎയ്യം നടന്നില്ല, ഞാൻ അറിയാഞ്ഞിട്ടു ചെയ്തു'.
൩൬൧. ക്രിയകൾ തമ്മിൽ സംബന്ധമില്ലാതെയിരുന്നാൽ നിരാധാര വചനങ്ങൾ എങ്കിലും വാച്യ നാമങ്ങൾ എങ്കിലും മറ്റു സമരൂപങ്ങൾ എങ്കിലും പ്രയോഗിക്കപ്പടെണം; ദൃ-ന്തം; 'എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരത്വത്തെ സ്നേഹിപ്പിൻ' എന്നെങ്കിലും 'എല്ലാവരെയും ബഹുമാനിക്കയും സഹോദരത്വത്തെ സ്നേഹിക്കയും, ചെയ്‌വിൻ' എന്നെങ്കിലും പറയുന്നതിന്നു പകരം 'എല്ലാവരെയും ബഹുമാനിച്ചു സഹോദരത്വത്തെ സ്നേഹിപ്പിൻ എന്നു പറഞ്ഞാൽ എല്ലാവരെയും ബഹുമാനിക്കുന്നതു സഹോദരത്വത്തെ സ്നേഹിക്കുന്നതിനാകുന്നു എന്നൎത്ഥം വരും. 'ഞാൻ എജമാനനെക്കണ്ടു ഒരു കാൎയ്യം പറയുന്നതിന്നു പോയി' എന്നതിൽ കണ്ടതുപറയുന്നതിന്നു ഒരു വഴി മാത്രമാകുന്നു 'കാണുന്നതിന്നും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |