താൾ:A Grammer of Malayalam 1863.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൧

വ്വേറെ കൎത്താവുണ്ടായും അവ തമ്മിൽ സംബന്ധപ്പട്ടുമിരിക്കുംപോൾ അവയിൽ ആധേയ വചനങ്ങൾ ആന്തത്തിൽ ആകും: ദൃ-ന്തം; അവൻ വയറു നിറയ ചോറുണ്ടു തലയിരിക്ക വാലോടുകയില്ല; അവൻ വരാതെ കാൎ‌യ്യം നടന്നു; നീ പറയാതെ അവൻ വരികയില്ല.

൩൫൭. പ്രതിഭാവത്തിന്റെ കൎത്താവു ചിലപ്പോൾ ആധാരത്തിന്റെ തന്നെ ആയിട്ടും ചിലപ്പോൾ വേൎവിട്ടായിട്ടും വരും: ദൃ-ന്തം; 'അവൻ എഴുതാതെ ഇരിക്കുന്നു, ഞാൻ പറയാതെ നീ പോകരുതു' 'കാണുക' എന്നതിന്റെ വന്തമാകുന്ന 'കണ്ടു' എന്നതു ഇതിനോടു അൎത്ഥഭേദം കൂടാതെ ചേരും: ദൃ-ന്തം; അവൻ അറിയാതകണ്ടു പറഞ്ഞു.'

൩൫൮. ആന്തം ചിലപ്പോൾ കാലസംയോഗത്തെയും ചിലപ്പോൾ കാലക്രമത്തെയും പ്രതിഭാവത്തിൽ ചിലപ്പോൾ സാധനത്തെയും കാണിക്കും: ദൃ-ന്തം; ജ്യേഷ്ഠൻ ഇരിക്കെ അനുജൻ വാഴുന്നു' ആറുനിറയ വെള്ളം പൊങ്ങി; അഞ്ചിൽനിന്നു മൂന്നു പോകെ രണ്ടു; വില കൂടാതെ വാങ്ങിച്ചതു സ്വയഭാവ ആന്തം ആവൎത്തിക്കപ്പടാകുന്നതാകുന്നു: ദൃ-ന്തം; കൾക്കുകൾക്കു മുടിക മുടിയമുടിയ കൾക്കു; കൂടക്കൂടെ വരിക; വളരെ വളരെ പറക.'

൩൫൯. വന്തം ഉണ്ടാകുന്നതു ഭൂതകാലത്തിന്റെ ഉകാരത്തെ അൎദ്ധാച്ചായിട്ടു മാറ്റുന്നതിനാലാകുന്നു: ദൃ-ന്തം; 'നടന്നു-നടന്ന, വരാഞ്ഞു-വരാഞ്ഞ' ഭൂതകാലം ഇകാരാന്തമായിരുന്നാൽ അതു തന്നെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; അവൻ ഓടിപ്പോകുന്നു; ഇവൻ ചാടി നടക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/156&oldid=155103" എന്ന താളിൽനിന്ന് ശേഖരിച്ചത്