പെയ്യും'; ദുഷ്ടന്മാർ സ്വൎഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കയില്ല, അഴുകുന്നതിനു മുൻപെ വളം ചേരത്തില്ല'.
(൨) വരും കാൎയ്യങ്ങളെക്കുറിച്ചു വചനകൎത്താവിന്റെ സന്ദേഹ പക്ഷത്തെ മാത്രം കാണിക്കുന്നതിന്നു: ദൃ-ന്തം; 'അതിന്നു വില അഞ്ചു പണമായിരിക്കും'; വെള്ളം അധികമായിട്ടു പൊങ്ങിയേക്കും.' വരും കാൎയ്യങ്ങളിൽ പലതിനെക്കുറിച്ചും മനുഷ്യൎക്കു അഭിപ്രായമല്ലാതെ നിശ്ചയമില്ലായ്കകൊണ്ടു ഇങ്ങനെയുള്ള പ്രയോഗത്തിന്നു ഇട വന്നിരിക്കുന്നു.
(൩) വരും കാൎയ്യത്തെക്കുറിച്ചു ക്രിയാകൎത്താവിന്റെ മനോഭാവത്തെക്കാണിക്കുന്നതിനു: ദൃ-ന്തം; ഞാൻ അവന്നു ഒരു സമ്മാനം കൊടുക്കും' എന്നതും കൊടുപ്പാൻ ഭാവിച്ചിരിക്കുന്നു എന്നതും തമ്മിൽ അർത്ഥം ഒക്കും; എന്തെന്നാൽ മനുഷ്യരുടെ ക്രിയകളെ സംബന്ധിച്ചു ഭവിഷ്യവും ഭാവവും ഒന്നു തന്നെ ആകുന്നു.
(൪) ക്രിയാകൎത്താവിന്റെ വശതയെയും ക്രിയയുടെ സംഭവ്യതയെയും കാണിക്കുന്നതിനു: ദൃ-ന്തം; അവൻ നല്ലവണ്ണം സംസ്കൃതം സംസാരിക്കും; തെങ്ങു എട്ടാം വൎഷത്തിൽ കായിക്കും; വാളു വളഞ്ഞു അരിവാളാകത്തില്ല'
(൫) ക്രിയാകൎത്താവിന്റെ സ്വഭാവത്തെക്കാണിക്കുന്നതിനു: ദൃ-ന്തം; 'കൎക്കടക മാസത്തിൽ ദിവസം തോറും മഴ പെയ്യും. നാടുനീങ്ങിയ രാജാവു ആഴ്ചതോറും കുട്ടികളുടെ സംകടം കേൾക്കും; നിന്റെ ചത്തുപോയ പേരപ്പനെ ഞാൻ അറിയും.'
(൬) 'പോൾ 'എന്നതിനോടും സംബന്ധിച്ച ആധേയമായി വരുമ്പോൾ ആധാരത്തോടുള്ള കാല സംയോജ്യതയെ കാണിക്കുന്നതിന്നു: ദൃ-ന്തം; ചോറുണ്ണുംപോൾ അവന്നു വിയൎക്കും; ഞാൻ അവിടനിന്നും പോരുമ്പോൾ വൎത്തമാനങ്ങൾ ഒക്കയും കണ്ടു പറഞ്ഞിട്ടു ഉണ്ടെല്ലോ'
൩൪൧. ആശകയ്പസ്ഥ കേൾവിക്കാരൻ ക്രിയ ചെയ്യുന്നതിനു പറച്ചിൽക്കാരൻ ആഗ്രഹിക്കുന്നു എന്നു കാണിക്കുന്നതാകുന്നു. ആശകയ്പസ്ഥ കല്പിക്കുന്നതിന്നും യാചിക്കുന്നതിന്നും ബുദ്ധിചൊല്ലുന്നതിന്നും അനുവദിക്കുന്നതിന്നും പ്രയോഗിക്കപ്പടുന്നു ദൃ-ന്തം; "നന്മ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |