താൾ:A Grammer of Malayalam 1863.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൩

'ഇല്ല' എന്നതു ചേരുന്നു. ദൃ-ന്തം; 'നടക്കുന്നു നടക്കുന്നില്ല; വരുന്നു-വരുന്നില്ല'.

൩൩൮. വൎത്തമാനകാലം പ്രയോഗിക്കപ്പടുന്നതു ഇത്താഴെപ്പറെയുന്ന പടുതികളിലാകുന്നു.

(൧) പറയുന്ന രാശിയിൽ സൂക്ഷ്മമായിട്ടു നടക്കുന്ന സംഗതികളെപ്പറ്റി സംസാരിക്കുമ്പോൾ: ദൃ-ന്തം; 'ഞാൻ ഉടുക്കുന്നു; അവൾ ഉറങ്ങുന്നില്ല; അവർ വായിക്കയാകുന്നു; അവൾ കളിച്ചു കൊണ്ടിരിക്കുന്നില്ല.'

(൨) കാലഭേദംകൊണ്ടു മാറ്റം വരാതെ മുമ്പിലും ഇപ്പോഴും പിന്നയും ഒരുപോലെ ഒക്കുന്ന കാൎ‌യ്യങ്ങളെക്കുറിച്ചു പറയുംപോൾ: ദൃ-ന്തം; 'അഞ്ചും നാലും ഒൻപതാകുന്നു, ഭൂമി ആദിത്യനെച്ചുറ്റുന്നു; രാജാവു നല്ലവനാകുന്നു'.

(൩) പറയുന്ന ംരം രാശിയിൽ സംഭവിക്കുന്നില്ല എങ്കിലും ംരം രാശി ഉൾപ്പെട്ടിരിക്കുന്ന കാലസംഖ്യയിൽ മുൻപെ നടന്നതും ഇനിയും നടക്ക്ഉന്നതുമായ കാൎ‌യ്യങ്ങളെ സംബന്ധിച്ചു പറയുംപോൾ: ദൃ-ന്തം; അവൻ ഒരു പുസ്തകം എഴുതി ഉണ്ടാകുന്നു; മലയാളികൾ വ്യാകരണം പഠിക്കുന്നില്ല'.

(൪) ംരം നേരം വരയും ഇടെക്കിട ക്രമത്തിന്നു നടക്കുന്ന സംഗതികൾ ഇടപട്ടു സംസാരിക്കുമ്പോൾ: ദൃ-ന്തം; 'അവൻ ഞായറാഴ്ചതോറും പള്ളിയിൽ വരുന്നു; വ്യാപാരികൾ ആവശ്യം പോലെ കടം കൊടുക്കയും വാങ്ങിക്കയും ചെയ്യുന്നു.'

(൫) നിമിഷത കാണിക്കുന്നതിന്നു ഭൂതകാലത്തിന്റെ അൎത്ഥത്തിലും ചിലപ്പോൾ പ്രയോഗമുണ്ടു: ദൃ-ന്തം; ഓണം വരുന്നു, ['അതിനിനിയും മൂന്ന ദിവസമേഉള്ളു.'] ഞാൻ ഒന്നു ചോദിക്കുന്നു' കേൾക്കണം.'

ഭവിഷ്യകാലം

൩൩൯. സ്വയഭാവ ഭവിഷ്യകാലം ഉണ്ടാകുന്നതു വൎത്തമാന കാലത്തിന്റെ ഉന്നു എന്നതിനെ ഉം എന്നു മാറ്റുന്നതിനാൽ ആകുന്നു: 'ദൃ-ന്തം; 'പറയുന്നു-പറയും; അടിക്കുന്നു-അടിക്കും; പ്രതിഭാവത്തിന്നു ഉം എന്നതു ആ, ആതു എന്നു മാറുകയും മകാരം വകരമായിട്ടു തിരിഞ്ഞതിന്റെ ശേഷം ഇല്ല എ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/148&oldid=155094" എന്ന താളിൽനിന്ന് ശേഖരിച്ചത്