താൾ:A Grammer of Malayalam 1863.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൨

മാറ്റുന്നതിനാലും സ്വയഭാവത്തോറ്റു 'ഇല്ല' എന്നതിനെ ചേൎക്കുന്നതിനാലും ഉണ്ടാകുന്നു: ദൃ-ന്തം; 'നടക്കാഞ്ഞു' 'നടന്നില്ല'.

൩൩൫ മുൻപിലത്തെ രൂപം ക്രിയക്കുള്ള തടങ്ങൽ പുറമെനിന്നു ആയിരിക്കയും 'എന്തുകൊണ്ടും 'എല്ലോ' എന്നവയിൽ ഒന്നിനോടു സംബന്ധിച്ചു വരികയും ചെയ്യുംപോൾ മാത്രമെ പ്രയോഗിക്കപ്പടുന്നുള്ളു: ദൃ-ന്തം; 'അവൻ എന്തുകൊണ്ടു വരാഞ്ഞു' ഞാൻ പറഞ്ഞാറെ നീ കേൾക്കാഞ്ഞല്ലോ.' 'എന്നാൽ ഇല്ലം അല്ല' എന്നവെക്കു 'ഇല്ലാഞ്ഞു, അല്ലാഞ്ഞു' എന്നും 'ഇല്ലായിരുന്നു, അല്ലായിരുന്നു' എന്നുമുള്ള രണ്ടുപ്രകാര രൂപങ്ങളും ഒരുപോലെ നടപ്പായിരിക്കുന്നു.

൩൩൬. ഭൂതകാലം ഈ താഴ വരുന്ന പടുതികളിൽ പ്രയോഗിക്കപ്പടും'

(൧) പറയുന്ന സമയത്തു നടന്നു കഴിഞ്ഞ സംഗതികളെ പറ്റി പറയുംപോൾ: ദൃ-ന്തം; ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു; പോയാണ്ടിൽ ഒരു സൂൎ‌യ്യഗ്രഹണം ഉണ്ടായി' ഇന്നൊരു വലിയ മഴ പെയ്തു; ഞാൻ വരുന്നതിനു മുമ്പിൽ അവൻ പോയി.'

(൨) ചിലപ്പോൾ നിമിഷത കാണിക്കുന്നതിനു ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിൽ: ദൃ-ന്തം; 'ഇതാ വന്നു'. എന്നതിന്നു ഇപ്പോൾ തന്നെ വന്നു' എന്നൎത്ഥമായിരിക്കുന്നു.

(൩) ചിലപ്പോൾ നിശ്ചയം കാണിക്കുന്നതിന്നും ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിൽ: ദൃ-ന്തം; അവൻ ഒരു വാക്കു പറഞ്ഞാൽ 'തീൎന്നു' അയ്യോ കാൎ‌യ്യം പോയെല്ലോ'

വൎത്തമാന കാലം.

൩൩൭. സ്വയഭാവ വൎത്തമാനകാലം ഉണ്ടാകുന്നതു വാചിനാമത്തിന്റെ ക എന്നതു ഉന്നു എന്നു മാറുന്നതിനാലാകുന്നു: ദൃ-ന്തം; 'അറിക-അറിയുന്നു; പറെക-പറെയുന്നു; നടക്കുക-നടക്കുന്നു; ആടുക-ആടുന്നു'. എന്നാൽ 'വരിക-തരിക' എന്നവ, 'വരുന്നു, തരുന്നു' എന്നാകും. പ്രതിഭാവത്തിന്നു സ്വയഭാവത്തോടു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/147&oldid=155093" എന്ന താളിൽനിന്ന് ശേഖരിച്ചത്