വിക്കുക-വിക്കി; ചിക്കു-ചിക്കുക-ചിക്കി; തല്ലു-തല്ലുക-തല്ലി; ചൊല്ലു-ചൊല്ലുക-ചൊല്ലി.'
(൬) എന്നാൽ അൎദ്ധാച്ചോടു കൂടിയ ഒറ്റ ഹല്ലിൽ അവസാനിക്കുന്നതും മുമ്പിൽ ഒര ഹ്രസ്വാക്ഷരം മാത്രം ഉള്ളതുമായ ധാതുക്കളുടെ വാച്യനാമത്തിൽ വരുന്ന ക എന്നതു തു എന്നതായിട്ടു മാറും: ദൃ-ന്തം; തൊഴു-തൊഴുക-തൊഴുതു; പൊരു-പൊരുക-പൊരുതു; ചെയ്യു-ചെയ്ത-ചെയ്തു'.
(൭) പിന്നയും മേൽപ്പറഞ്ഞ പടുതിയിൽ വരുന്ന ഹല്ലു ട, റ എന്നവയിൽ ഒന്നായിരുന്നാൽ തു എന്നതു അവയോടു സമാനമായി മാറ്റപ്പടും: ദൃ-ന്തം; തൊടു-തൊടുക-തൊട്ടു; പടു-പടുക-പട്ടു; അറു-അറുക-അറ്റു; പെറു-പെറുക-പെറ്റു.
(൮) വിശേഷിച്ചും അവസാന ഹല്ലിന്നു മുമ്പെ ഒരു ദീൎഘാക്ഷരമെങ്കിലും ഒന്നിൽ അധികം പൂൎണ്ണാക്ഷരമെങ്കിലും ഉണ്ടായിരുന്നാൽ ലുക, ഴുക, രുക, ളുക എന്നവ ക്രമത്തിനു ന്നു, ണു, ൎന്നു, ണ്ടു എന്നവയായിട്ടു തിരിയും; ദൃ-ന്തം; 'അകലു-അകലുക-അകന്നു; വാലു-വാലുക-വാന്നു; വീഴു-വീഴുക-വീണു; താഴു-താഴുക-താണു; പകരു-പകരുക-പകൎന്നു; നേരു-നേരുക-നേൎന്നു; ഉരിൾ-ഉരുളുക-ഉരുണ്ടു; എന്നാൽ രുക, ളുക എന്നവയിൽ ചിലതിന്നു ഭൂതകാലം ൫-0 സൂത്രപ്രകാരം മുറെക്കു ഇ എന്നതിൽ വരും: വിവരം; 'ഊരു-ഊരുക-ഊരി; കോരു-കോരുക-കോരി; ചാരു-ചാരുക-ചാരി; വാരു-വാരുക-വാരി; കാളു-കാളുക-കാളി; തൂളു-തൂളുക-തൂളി; പാളു-പാളുക-പാളി; പൂളു-പൂളുക-പൂളി; മൂളു-മൂളുക-മൂളി.'
(൯) ബാധകങ്ങൾ: ആകു-ആകുക-ആയി; ഉണ്ണു-ഉണ്ണുക-ഉണ്ടു; കാണു-കാണുക-കണു; പൂണു-പൂണുക-പൂണ്ടു; കൊള്ളു-കൊള്ളുക-കൊണ്ടു; താകു-താകുക-തക്കു; പൂകു-പൂകുക-പുക്കു; പൂ-പൂക്കുക-പൂത്തു; ചാകു-ചാകുക-ചത്തു; പോ-പോകുക-പോയി; വാ-വരിക-വന്നു; താ-തരിക-തന്നു; പോരു-പോരിക-പോന്നു; ഇരി-ഇരിക്കുക-ഇരുന്നു; കൊല്ലു-കൊല്ലുക-കൊന്നു; ചെല്ലു-ചെല്ലുക-ചെന്നു; നില്ലു-നിൽക്കുക-നിന്നു; വേവു-വേവുക-വെന്തു; നോവു-നോവുക-നൊന്തു; പണി-പണിക-പണുതു; നൂലു-നൂൽക്കുക-നൂൎത്തു; മൂ-മൂക്കുക-മൂത്തു; കന-കനക്കുക-കനത്തു; മണ-മണക്കുക-മണത്തു; തിന്നു-തിന്നുക-തിന്നു; ഒക്കുക-ഒത്തു; നൊക്കുക-നൊത്തു.
൩൩൪ പ്രതിഭാവ ഭൂതകാലം വാച്യനാമത്തിന്റെ ക എന്നതിനെ ആ ഞ്ഞു എന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |