Jump to content

താൾ:A Grammer of Malayalam 1863.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൦

എന്നതായിട്ടു തിരിയുന്നതിനാലും ആകുന്നു. ന്നു എന്നതു വരുന്നതു ത്തു എന്നയക്ഷരം ന്തു എന്നു മാറീട്ടു പിന്നെ അപ്രകാരം തിരി യുന്നതിനാലാകുന്നു: ദൃ-ന്തം; പനത്തണ്ടു - പനം തണ്ടു, വിരുന്തു - വിരു ന്നു; മുൻപിൽ നിൽക്കുന്ന എ, ഇ, യ, എന്നവയോടു സമാന വൎഗ്ഗ മാകെണ്ടുന്നതിനു ന്നു എന്നതു മേൽപ്പറഞ്ഞ അന്തങ്ങളുള്ള ധാതു ക്കളിൽ ഞ്ഞു എന്നതായിട്ടു തിരിയുന്നു മൂൎദ്ധന്യാക്ഷരമാ യിരിക്കുന്ന കാരാന്ത ധാതുക്കളിൽ ഴകാരം ലയിക്കയും ന്നു എന്നതു തന്റെ വൎഗ്ഗത്തിലെ അനുനാസികമാം ണ എന്നതായിട്ടു മാറുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള മാറ്റങ്ങൾ സന്ധിമുറെക്കുള്ളതാകുന്നു എന്നു സന്ധിയിൽ ൬൧, ൭൮, ൯൦, മുതലായ ലക്കങ്ങളിൽ നിന്നു അറിഞ്ഞുകൊള്ളാം; ഇന്ന ഇന്ന അന്തങ്ങൾ വരുന്നതു ഇന്ന ഇന്ന പടുതികളിലാകുന്നു എന്നു താഴെ വരുന്ന സൂത്രങ്ങളാലെ വിവരപ്പടും.

(൧) അകാരാന്തധാതുക്കളിൽ ക്കുക എന്നതു ന്നു എന്നു മാറും: ദൃ-ന്തം; നട-നടക്കുക നടന്നു; പറ-പറക്കുക പറന്നു; ചുമ-ചുമക്കുക ചുമന്നു; പര-പരക്കുക പരന്നു; വിശ-വിശക്കുക വിശന്നു; അള-അളക്കുക അളന്നു; ഭയ-ഭയക്കുക ഭയന്നു'.

(൨) എ, ഇ, യ എന്നവയിൽ അന്തമാകും ധാതുക്കൾക്കു വാച്യനാമത്തിലെ ക എന്നതു ഞ്ഞു എന്നതായിട്ടും ക്കുക എന്നതു ച്ചു എന്നതായിട്ടും മാറും; ദൃ-ന്തം; മറെ-മറെക-മറെഞ്ഞു; അടി-അടിക-അടിഞ്ഞു; മേയു-മേയ്ക്ക-മേഞ്ഞു; ഉറെ-ഉറെക്കുക-ഉറെച്ചു; പതി-പതിക്കുക-പതിച്ചു; ചായു-ചായ്ക്കുക-ചാച്ചു'.

(൩) അൎദ്ധാച്ചിൽ അവസാനിക്കുന്ന ധാതുക്കളുടെ വാച്യനാമത്തിൽ വരുന്ന ക്കു ക എന്നതു ത്തു ഏതായിട്ടു തിരിയും; ദൃ-ന്തം; 'അടു-അടുക്കുക-അടുത്തു; അറു-അറുക്കുക-അറത്തു; തീരു-തീൎക്കുക-തീൎത്തു; കുരു-കുരുക്കുക-കുരുത്തു; തണു-തണുക്കുക-തണുത്തു; പഴു-പഴുക്കുക-പഴുത്തു; താഴു-താഴ്ത്തുക-താഴ്ത്തു; മുറുമുറു-മുറുമുറുക്കുക-മുറുമുറുത്തു.'

(൪) എന്നാൽ ല, ള, എന്നവ ക്കുക എന്നതിനു മുൻ നിന്നാൽ അവ പിന്നാലെ വരുന്നയക്ഷരത്തോടു കൂടി കലൎന്നിട്ടു ൽത്തു എന്ന റ്റു എന്നും ൾത്തു എന്നതു ട്ടു എന്നുമായിത്തിരിയും; ദൃ-ന്തം; 'വിൽ-വിൽക്കുക-വിറ്റു; നോൽ-നോൽക്കുക-നോറ്റു; കേൾ-കേൾക്കുക-കേട്ടു; വേൾ-വേൾക്കുക-വേട്ടു; കൾ-കൾക്കുക-കട്ടു'.

(൫) അൎദ്ധാച്ചിൽ അവസാനിക്കുന്ന ധാതുക്കൾക്കു ഉള്ള വ്യാച്യനാമത്തിന്റെ ഉക യെന്നതു എന്നതായിട്ടു തിരിയും: ദൃ-ന്തം; ഉരുകൂ-ഉരുകുക-ഉരുകി; അടക്കു-അടക്കുക-അടക്കി; വിക്കു-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/145&oldid=155091" എന്ന താളിൽനിന്ന് ശേഖരിച്ചത്