താൾ:A Grammer of Malayalam 1863.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൫

അവന്റെ കല്പനപ്രകാരവും ശിപായി അടിച്ചു എന്ന അൎത്ഥമാകുന്നു; 'അപ്പശുകറപ്പിക്കും, എന്നു പറഞ്ഞാൽ അതു കറപ്പാൻ സമ്മതിക്കുമെന്നു പൊരുളാകും തുണക്കാരണത്തെ ആവശ്യം പോലെ വിവരപ്പെടുത്തിയാൽ മതി: ദൃ-ന്തം; 'രാജാവു തന്നെയും വിസ്തരിച്ചു തീൎപ്പു ചെയ്യിക്കാതെ കുടിയാന്മാരെ അടിപ്പിക്കരുതു.'

൩൨൩. കാരണി ക്രിയ ഉണ്ടാകുന്നതു വാച്യനാമത്തിലെ ക എന്നതു ഇക്കുക എന്നതായിട്ടും ക്കുക എന്നതു പ്പിക്കുക എന്നതായിട്ടും മാറുന്നതിനാൽ ആകുന്നു: ദൃ-ന്തം; 'മുങ്ങുക-മുങ്ങിക്കുക, നടക്കുക-നടപ്പിക്കുക-നടത്തുക-നടത്തിക്കുക. ചില ക്രിയകൾക്കു കാരണിബന്ധം ആവൎത്തിച്ചു വരികയും ഉണ്ടു അപ്പോൾ അവ ദ്വികാരണിക്രിയകൾ ആകും: ദൃ-ന്തം; 'ഞാൻ ചാണ്ടിയെക്കൊണ്ടു തൊമ്മനോടു പറയിച്ചു. അച്ചനോടു അറിയിപ്പിച്ചു.

൩൨൪ കാരണി ക്രിയയും മൂല ക്രിയയിൽനിന്നുണ്ടാകുന്ന ചില തദ്ധിത ക്രിയയും തമ്മിൽ രൂപത്തിൽ ഒക്കുമെങ്കിലും അവ തമ്മിൽ നല്ലവണ്ണം വിവരപ്പെടുത്തുവാൻ ഉള്ളതാകുന്നു. എന്തെന്നാൽ തദ്ധിതത്തിൽ മൂലത്തിന്റെ സ്വഭാവം മാറുന്നു. കാരണിയിൽ മൂലത്തിന്റെ കൎത്താവു മാറുന്നു. തദ്ധിതത്തിൽ മൂലത്തിലെ കൎത്താവു കൎമ്മമായി ഭവിക്കുകയും കാരണിയിൽ മൂലത്തിലെ കൎത്താവു തുണക്കാരണമായിട്ടു തീരുകയും ചെയ്യുന്നു. തദ്ധിതക്രിയയുടെ പ്രഥമ മൂലക്രിയ ചെയ്യുന്നതിന്നു തുണക്കാരണത്തെ ഹേമിക്ക, ഉത്സാഹിപ്പിക്ക, മനസ്സാക്കുക, സമ്മതിപ്പിക്ക മുതലായ്തു ചെയ്യുന്ന കൎത്താവാകുന്നു. മൂലത്തിൽ കൎത്താവായിരുന്ന തദ്ധിതത്തിൻ കൎമ്മം ആളുകളും വസ്തുക്കളും ആയി വരും. കാരണിയിൽ തുണകാരണമായി ഭവിക്കുന്ന മൂലത്തിൻ കൎത്താവു ആളുകൾ മാത്രമെ ഉള്ളു: ദൃ-ന്തം; അരയൻ മുങ്ങുന്നു എന്നു പറയുന്നതു മുങ്ങുക അരയൻ ചെയ്യുംപോൾ ആകുന്നു. അരയൻ മുക്കുന്നു എന്നു പറയുന്നതു അരയൻ മറ്റൊരു വസ്തുവിനെ മുങ്ങു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/140&oldid=155086" എന്ന താളിൽനിന്ന് ശേഖരിച്ചത്