താൾ:A Grammer of Malayalam 1863.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൪

൩൨൧. രണ്ടു കൎമ്മങ്ങളോടു കൂടിയ ചില ക്രിയകൾ ഉണ്ടു. ആയവെക്കു ദ്വികൎമ്മകമന്നു പേരായിരിക്കുന്നു: ദൃ-ന്തം; 'ഗുരു ശിഷ്യനെ വിദ്യ പഠിപ്പികെണം, 'ഗോപാലൻ പശുവെപ്പാലെക്കറന്നു.' ദ്വികൎമ്മകമായിട്ടു വരുന്ന ക്രിയകൾ പ്രധാനമായിട്ടു മൂല സകൎമ്മകങ്ങളിൽനിന്നു വരുന്ന തദ്ധിതങ്ങളാകുന്നു. (൩൦൨-൩൧൯) ആയ്വ 'ഏല്പിക്ക, പഠിപ്പിക്ക, ഉടുപ്പിക്ക, കാട്ടുക, ഊട്ടുക, തീറ്റുക, കടത്തുക, ചുമത്തുക, എന്നവ മുതലായ്തു തന്നെ. രണ്ടു കൎമ്മങ്ങളിൽ ഒന്നാളും ഒന്നു വസ്തുവും ആയിരുന്നാൽ വസ്തുവിന്നു വിഭക്തിരൂപം വരിക ഏറ നടപ്പില്ല: ദൃ-ന്തം; 'അവൻ എന്നെ ഒരു പുസ്തകം കാട്ടി; ഞാൻ നിന്നെ പഴം തീറ്റിയതിന്നു നീ എന്നെ ചോറൂട്ടിയൊ, എന്നാൽ കൎമ്മം രണ്ടും ആളായിരുന്നാൽ സംബന്ധവ്യത്യാസം അറിയുന്നതു നിലഭേദം കൊണ്ടാകുന്നു: ദൃ-ന്തം; 'മുൻനിലക്കാരൻ കള്ളനെ നായിക്കനെ ഏല്പിച്ചു, ഇവിടെ മുൻപെ ദ്വിതീയയിൽ നില്ക്കുന്നതു ഏറ്റ പൊരുളും ആകുന്നു. അങ്ങനെ തന്നെ 'ഞാൻ നിന്നെ രാജാവിനെക്കാട്ടാം, എന്നതിൽ ആരു കണ്ടു എന്നും ആരെക്കണ്ടു എന്നും അറിയുന്നതു നിലഭേദം കൊണ്ടാകുന്നു. രണ്ടിൽ അധികം കൎമ്മങ്ങൾ വരുന്ന ചില ക്രിയകൾ ഉണ്ടു എന്നാൽ അങ്ങനെ കൎമ്മത്തിൽ വരുന്ന നാമം ദ്വിതീയ എന്നല്ല ക്രിയയുടെ ഒരു അംശമായിട്ടത്രെ വിചാരിക്കപ്പടുന്നതു: ദൃ-ന്തം; 'യജമാനൻ അക്കാൎ‌യ്യം എന്നെ ഭരമേല്പിച്ചു, വ്യഭിചാരികളെക്കല്ലെറിഞ്ഞു കൊല്ലുക യൂദന്മാരുടെ ഇടയിൽ നടപ്പായിരുന്നു.

൩൨൨. കാരണി ക്രിയകൾ എന്നവ മൂല ക്രിയയുടെ കൎത്താവിനെ ഉത്സാഹിപ്പിക്കയൊ മനസ്സാക്കുകയൊ സമ്മതിപ്പിക്കയൊ ചെയ്യുന്നു എന്നു കാണിക്കുന്നവയാകുന്നു. ക്രിയ ചെയ്യുന്നതിനു ഹേതുവായിരിക്കുന്ന കാരണം കൎത്താവായിട്ടു വിചാരിക്കപ്പട്ടു പ്രഥമയിലും ക്രിയ ചെയ്യുന്ന കൎത്താവു കാരണത്തിന്റെ തുണയായിട്ടു വിചാരിക്കപ്പട്ടു 'കൊണ്ടു' എന്ന അവ്യയത്തോടു കൂടെ ദ്വിതീയയിലും അന്ന്വയിക്കപ്പടും: ദൃ-ന്തം; 'രാജാവു ശിപായിയെക്കൊണ്ടു അടിപ്പിച്ചു എന്നതിനു രാജാവിന്റെ പേൎക്കായിട്ടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/139&oldid=155085" എന്ന താളിൽനിന്ന് ശേഖരിച്ചത്