താൾ:A Grammer of Malayalam 1863.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൩

വികാരപ്പട്ട പൊരുൾ ദ്വിതീയയിലും ആകും: ദൃ-ന്തം; 'ഇനിക്കു വിശക്കുന്നു, അവന്നു ദാഹിച്ചു; അവൾക്കു കിട്ടും; എന്നെ നരെച്ചു; അവളെത്തുള്ളി.' പിന്നയും 'എന്നെത്തണുക്കുന്നു' എന്നതിനു 'എന്നെത്തൊടുന്നവൎക്കു തണുക്കുന്നു' എന്ന അൎത്ഥം; 'ഇനിക്കു തണക്കുന്നു' എന്നു പറഞ്ഞാൽ 'ഞാൻ തണുപ്പ അനുഭവിക്കുന്നു' എന്നു അൎത്ഥം. എന്നാൽ ചില അകൃൎത്തൃവചനങ്ങളിൽ ദ്വതീയയും ചതുൎത്ഥിയും വിശേഷാൽ അൎത്ഥഭേദം കൂടാതെ പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'എന്നെ നരെച്ചു, ഇനിക്കു നരെച്ചു' വിശേഷിച്ചും മേൽപ്പറഞ്ഞ വികാരങ്ങൾ പുറമെയുള്ള ഹേതുക്കളാൽ വരാതേ കൎത്താവു താനെ വരുത്തുന്നവയായിരുന്നാൽ അപ്പോൾ വചനകൎത്താവു പ്രഥമയിൽ തെളിമാനമായിത്തന്നെയിരിക്കും: ദൃ-ന്തം; 'അവൻ പ്രസാദിച്ചു, അവൾ വിശന്നു, വേലൻ തുള്ളുന്നു.

൩൧൮. ക്രിയയുടെ വികാരം മറ്റൊന്നിങ്കൽ ഏശാതെ കൎത്താവിങ്കൽ തന്നെ നില്ക്കുന്നു എങ്കിൽ ആ ക്രിയെക്കു അകൎമ്മകമെന്നു പേരാകും: ദൃ-ന്തം; 'കുരങ്ങു ചാടുന്നു; വേലൻ തുള്ളി.

൩൧൯. വികാരം കൎത്താവിങ്കൽ തന്നെ നില്ക്കാതെ മറ്റൊന്നിങ്കൽ ഏല്പിക്കുന്നു ക്രിയ സകൎമ്മമാകുന്നു; വികാരം ഏല്ക്കുന്ന പൊരുൾ കൎമ്മമെന്നു പേരായി ദ്വതീയയിൽ നില്ക്കും: ദൃ-ന്തം; 'ആശാൻ പൈതലിനെ അടിച്ചു; പിതാവു പുത്രനെ ശിക്ഷിക്കും.'

൩൨൦. ഒരു ധാതുവിനെ തന്നെ ക, ക്കുക എന്നിങ്ങനെ രണ്ടു തരം ശിഖരങ്ങൾ ഉണ്ടായിരുന്നാൽ മുമ്പിലത്തേതു അകൎമ്മകവും പിന്നത്തേതു സകൎമ്മകവും ആകും: ദൃ-ന്തം; 'അടെ-അടെക-അടെക്കുക, മറി-മറിക-മറിക്കുക; മേയു-മേയുക-മേയ്ക്കുക; തീരു-തീരുക-തീൎക്കുക, താഴു-താഴുക-താഴ്ക്കുക.' ചില ക്രിയകൾ രൂപഭേദം കൂടാതെ അകൎമ്മകമായിട്ടും സകൎമ്മകമായിട്ടും രണ്ടു പ്രകാരത്തിലും പ്രയോഗിക്കപ്പുടം: ദൃ-ന്തം; 'എന്നോടു കല്പിച്ചു (എന്നോടു കല്പനയായിട്ടു പറഞ്ഞു) എന്നെ കല്പിച്ചു (എന്നെ കല്പനയോടു നിയമിച്ചു) അവനെ വിലക്കി' അവനോടു വിലക്കി; മുണ്ടുകീറി' അവൻ മുണ്ടുകീറി; മഴവൎഷിക്കുന്നു' വില്ലാളി അസ്ത്രം വൎഷിക്കുന്നു.'




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/138&oldid=155084" എന്ന താളിൽനിന്ന് ശേഖരിച്ചത്