താൾ:A Grammer of Malayalam 1863.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൬

പ്രത്യേക ലക്ഷണം വാച്യമായിരിക്കുന്ന ക്രിയ ആകുന്നു എന്നും മറ്റു ചിലരുടെ അഭിപ്രായ മുറെക്കു വസ്തുവും ഗുണവും തമ്മിൽ സംബന്ധിക്കുന്നു എന്നൊ കാണിക്കുന്ന വചനിപ്പാകുന്നു എന്നും ഇങ്ങനെ വിദ്വാന്മാർ ഭിന്നമതമായിരിക്കുന്നു. എന്നാൽ ആദ്യം പറഞ്ഞയഭിപ്രായം വചനത്തെ കുറിച്ചുള്ള സാമാന്ന്യഭാവത്തോടു നല്ലവണ്ണം ഒക്കുന്നു. എന്തെന്നാൽ വചനമെന്നതിൽ ഉൾപട്ടിരിക്കുന്ന പലതരമായ പദങ്ങൾക്കു ഒക്കയും ക്രിയയുടെ സ്വഭാവം കാണ്മാനുള്ളതും വചനിപ്പൊ ചില തര പദങ്ങളിൽ മാത്രം തെളിവായിക്കാണുന്നതുമാകുന്നു. ആകയാൽ വചനം മലയാഴ്മയിൽ ക്രിയ എന്നും ക്രിയാപദമെന്നും പേൎപട്ടിരിക്കുന്നതും അല്ലാതെ അതിന്റെ മൂലം പറയുന്നതിന്നു വചനിപ്പു മുതലായ സംഗതികൾ ഉൾപടാതെ ക്രിയയുടെ സ്വഭാവത്തെ മാത്രം കാണിക്കുന്ന വാച്യനാമത്തെ എടുത്തുപറകയും നടപ്പായിരിക്കുന്നു. എന്നാൽ ശാസ്ത്ര മുറയിൽ നോക്കുമ്പോൾ ഒത്തു കാണുന്നതു പിന്നാലെ പറഞ്ഞ അഭിപ്രായമാകുന്നു. എന്തുകൊണ്ടെന്നാൽ നാമം കൊണ്ടു കഴിപ്പാൻ വഹിയാത്തതു വചനിപ്പാകുന്നു. വചനിപ്പു ഒഴികെ മറ്റെല്ലാ സംഗതികളും നാമംകൊണ്ടും സാധിക്കാകുന്നതുമാകുന്നു: ദൃ-ന്തം; 'രാജാവു കല്പിക്കുന്നു' എന്നതിന്നു പകരം 'രാജാവു കല്പിക്കയാകുന്നു' എന്നും 'രാജാവു കല്പനയാകുന്നു' എന്നും പറഞ്ഞാൽ അൎത്ഥംവരും എന്നാൽ വചനിപ്പു വചനം കൂടാതെ സാധിക്കാകുന്നതല്ല: ദൃ-ന്തം; മനുഷ്യൻ പാപി എന്നു 'വൃക്ഷം ജീവാത്മാവു' എന്നും പറഞ്ഞാൽ വാക്യം മുഴുവനാകയില്ല. എന്തെന്നാൽ കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതിന്നു ഇവിടെ മൊഴിയില്ല. അതിനുള്ള വാക്കുകളോടു കൂടി 'മനുഷ്യൻ പാപിയാകുന്നു' എന്നും, 'വൃക്ഷം ജീവാത്മാവല്ല' എന്നും പറഞ്ഞാൽ വാക്യം മുഴുവനായും അൎത്ഥം തെളിവായും തീരുന്നു. ഇങ്ങനെ വചനം കൊണ്ടുള്ള സാദ്ധ്യം കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതു മാത്രമാകയാൽ മുറെക്കു പറയുമ്പോൾ ശുദ്ധവചനങ്ങളായിട്ടു 'ആകുന്നു, അല്ല' എന്ന ഈ രണ്ടു വചനങ്ങളേയുള്ളു. അവയിൽ 'ആകുന്നു' എന്നതു കൎത്താവും വാച്യവും തമ്മിലുള്ള ചേൎച്ചയേയും 'അല്ല' എന്നതു അവ തമ്മിലുള്ള ഭിന്നതയെയും കാണിക്കുന്നു. ശേഷം വചനങ്ങളിൽ ഒക്കയും വാച്യം കൂടെ ഉൾപ്പട്ടിരിക്കുന്നു: ദൃ-ന്തം; 'കല്പിക്കുന്നു' എന്നതിൽ കല്പന എന്നുള്ള വാച്യം കൂടെ അടങ്ങി 'കല്പനയാകുന്നു' എന്ന അൎത്ഥമാകുന്നു. ഈ മുറെക്കു അടങ്ങി 'കല്പനയാകുന്നു' എന്ന അൎത്ഥമാകുന്നു. ംരം മുറെക്കു വിചാരിക്കുംപോൾ ജ്ഞാപകയവസ്ഥ മാത്രമെ വചനത്തിന്നു ആവശ്യമുള്ളു. ആശകയവസ്ഥയും വചനാധേയങ്ങളും നാമധേയങ്ങളും മറ്റും വചനത്തിന്റെ ശിഖരങ്ങളായി വിചാരിക്കപ്പടുന്ന പദങ്ങളും നാമങ്ങൾ മുഖാന്തരം ജ്ഞാപകയവസ്ഥകൊണ്ടു കഴിക്കാകുന്നതാകുന്നു. എങ്ങനെ എന്നാൽ നീ വാ എന്നതും 'നീ വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/131&oldid=155077" എന്ന താളിൽനിന്ന് ശേഖരിച്ചത്