നെ അടുപ്പംകൊണ്ടു ഒരുത്തൻ തന്നിൽ ഉയൎന്നവനെപ്പറ്റി നി എന്നും 'അവൻ' എന്നും അകലം നിമിത്തം തന്നിൽ ചെറിയവനെപ്പറ്റി താൻ എന്നും അയാൾ എന്നും പറകയുണ്ടു. ഈ മൂന്നു പ്രമാണങ്ങളും തമ്മിൽ ചില സംഗതികളിൽ ഭിന്നിച്ചു വരുന്നതാകകൊണ്ടു അവയിൽ ഏതുകൊള്ളിക്കണമെന്നു ചിലപ്പോൾ സംശയിക്കുന്നതിന്നിടയുണ്ടാകും. എന്നാൽ ബഹുമാനകരം വേണ്ടുന്നിടത്തു ഇല്ലാതിരിക്കുന്നതും വേണ്ടാത്തിടത്തു പ്രയോഗിക്കുന്നതും രണ്ടും ആചാരവാക്കിൽ പോരാത്തതാകുന്നു. ജ്യേഷ്ഠൻ അനുജനെ 'താൻ' എന്നു വിളിച്ചാൽ അതും അനുജൻ ജ്യേഷ്ഠനെ നീ എന്നു വിളിച്ചാൽ അതും ഒരു പോലെ നിന്ദയായിട്ടു വിചാരിക്കപ്പടും.
രണ്ടാം അദ്ധ്യായം - വചനം
ഒന്നാം സൎഗ്ഗം - വചനത്തിന്റെ തരഭേദങ്ങൾ.
൨൯൫. വചനം എന്നതു വസ്തുക്കളും, അവയുടെ ഗുണങ്ങളും തമ്മിലുള്ള സംബന്ധത്തെ കാലഭേദം മുതലായ സംഗതികളോടു കൂടെക്കാണിക്കുന്നതാകുന്നു.
൨൯൬. വചനം കൂടാതേ നാമം കൊണ്ടു മാത്രം നമ്മുടെ നിനവുകളെ മറ്റുള്ളവരോടു അറിയിക്കുന്നതിന്നു കഴിയാത്തതാകയാൽ അതു നാമം പോലെ തന്നെ ഭാഷയിൽ ആവശ്യമായിരിക്കുന്നു. എന്നാൽ അതു ഒറ്റ മൊഴിയിൽപ്പല സംഗതികളെ ഉൾപടുത്തുന്നതു കാരണത്താൽ അതിനെ പരിഛേദനം ചെയ്തു അതിന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നതിനു വളരെ പ്രയാസമായിട്ടു തീൎന്നിരിക്കുന്നു. എന്തെന്നാൽ 'രാജാവു എഴുതി' എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്നതായ എഴുതി എന്ന ആയൊരു പദത്തിൽ 'എഴുതുക' എന്ന ക്രിയയും ആ ക്രിയ രാജാവിനോടു സംബന്ധിക്കുന്നു എന്നും ആ സംബന്ധം കഴിഞ്ഞ കാലത്തിൽ ആയിരുന്നു എന്നും മൂന്നു സംഗതികൾ ഉൾപട്ടിരിക്കുന്നു. ഇങ്ങനെ വചനത്തിൽ പലസംഗതികൾ അടങ്ങുന്നതു കൊണ്ടു വ്യാകാരണക്കാരുടെയിടയിൽ വചനത്തിന്റെ സാരാംശം ഇന്നതെന്നു ഒരു തൎക്കമുണ്ടു. ചിലരുടെ പക്ഷത്തിൽ വചനത്തിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |