താൾ:A Grammer of Malayalam 1863.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧0൩

ദൃ-ന്തം; ,.അങ്ങുന്നേ കണ്ടൻ കുമരൻ (എന്ന ഞാൻ) ഇതാ വരുന്നോ' ,ശിപായി (ആയ ഞാൻ) എന്തുവേണമെന്നു കല്പിച്ചാട്ടെ. നാം എന്നതു വലിയ ആളുകൾ സ്ഥാനാവസ്ഥയിൽ പറയുംപോൾ പ്രയോഗിക്കുന്ന വാകാകുന്നു. ചിലപ്പോൾ സ്ഥാനാവസ്ഥനപ്പേരു തന്നെയും എടുത്തു പറയുംപോൾ പ്രയോഗിക്കുന്ന വാകാകുന്നു. . ദിവാന്റെ (നമ്മുടെ) ഉത്തരവു അനുസരികയില്ലയൊ. , അടിയെൻ, അടിയെങ്ങൾ , ഇറാൻ' എന്നതു  അനുസരിക്കുന്നതിൽ മാത്രമേ കൊള്ളിക്കന്നുള്ളു: ദൃ--ന്തം; അടിയെൻ വിടകൊള്ളട്ടെ' 'ഇറാനെന്നല്ലാതിപ്പതഷെക്കരിയാടമൊ.
  ൨ൻ൨. നീ എന്നതിന്നു പകരം നിങ്ങൾ, താൻ, തങ്ങൾ, നമ്മൾ, ഇവൻ,ഈയാൾംരംദേഹം, ഇവിടുന്നു(ഇവിടെനിന്നു) അവിടെ അവിടുന്നു (അവിടെനിന്നു) അങ്ങു, അങ്ങുന്നു (അങ്ങുനിന്നു) എന്നവ മുതലായ്പ പ്രയോഗിക്കപ്പെടും. നീ എന്നതു ബഹുമാനം ഉൾപ്പെടാതെ വാകാകുന്നു. അതു നല്ല അടുപ്പമുള്ളവരോടും തന്നിൽ താണവരോടും മാത്രമേ പറയപ്പെടുന്നുള്ളു. ദൈവത്തെ സംബന്ധിച്ചു പറയുന്നതിൽ നീ എന്നതു തന്നെ വേണം. ആയ്തു ദൈവം ഏക സ്വരൂപനാകുന്നു എന്നൊ വാചക സ്തുതിയിൽ ഇഷ്ടപ്പെടുവാൻ മാത്രം ഉള്ളവൻ അല്ലെന്നൊ കാണിക്കുന്നതിനു ആകുന്നു. നിങ്ങൾ എന്നതു ബഹുമാനകരവും സ്ത്രീകളെ സംബന്ധിച്ചു പ്രത്യേകം പറയുന്നതും ആകുന്നു. താൻ എന്നതു ബഹുമാനകരവും പുരുഷന്മാരെപ്പറ്റി മാത്രവും പറയുന്നതും ആകുന്നു. ഇവൻ, ഇവൾ എന്നവ പറച്ചിൽകാരൻ ഇഷ്ടകോടിയിട്ടൊ നിന്ദയോടു കൂടിയൊ പറയുംപോൾ പ്രയോഗിക്കപ്പെടുന്ന ബഹുമാന ഹൂന വാക്കുകളാക്കുന്നു. ' ഇവർ , രംയാൾ' എന്നവ ബഹുമാനവും അകൽച്ചയും കാണിക്കുന്നവയാകുന്നു. 'ഇദ്ദേഹം'  എന്നതു ംരംയാൾ എന്നതിലും അധിക ബഹുമാനകരവുമാകുന്നു. ' ഇദ്ദേഹം'  എന്നതു ംരംയാൾ എന്നതിലും അധിക ബഹുമാനകരമാകുന്നു. ' ഇവർ'  എന്നതു സ്ത്രീകളെ സംബന്ധിച്ചും . ഇയാൾ ംരംദ്ദെഹം എന്നവ പുരുഷന്മാരെപ്പറ്റിയും പ്രയോഗിക്കപ്പെടുന്നു. ' ഇവിടെ, അവിടെ, അങ്ങ എന്നവ പറച്ചിൽകാരണം കേൾവികാരണം ഒരു പോലെ ബഹുമാനം ഉള്ളവയാകുന്നു.  ഇവിടുന്നു, അവിടുന്നു, അങ്ങുന്നു; എന്നവ കേൾവികാരന്നു അധിക ബഹുമാനകരമാകുന്നു. 'അങ്ങുന്നു എന്നതു സൎകാർ ഇടപ്പട്ട മേൽ ഉദ്യോഗസ്ഥന്മാരെപ്പറ്റി നടപ്പായിട്ടു പറപ്പെടുന്നതാകുന്നു.  വിശേഷിച്ചും ഏകനാമങ്ങളും വൎണ്ണനാമങ്ങളും  അടിസ്ഥാനത്തിൽ പ്രയോഗികപ്പെടുക ഉണ്ടു  ദൃ--ന്തം ,  'മാത്തൻ കേട്ടൊ; സായ്പ ജനിക്കോ രൂപകാരം ചെയ്യണം.'
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/128&oldid=155074" എന്ന താളിൽനിന്ന് ശേഖരിച്ചത്